'അങ്കിള്‍, എന്തിനാണ് ഇങ്ങനെ തുറിച്ചുനോക്കുന്നത്?'-ചര്‍ച്ചയായി നടി ഈഷ റെബ്ബയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള തെലുങ്ക് നടിയാണ് ഈഷ റെബ്ബ. കഴിഞ്ഞ ദിവസം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളും അതിന് നല്‍കിയ ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുകയാണ്.
റസ്റ്ററന്റില്‍നിന്ന് ദോശ കഴിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഈഷ പങ്കുവെച്ചത്. ഇതില്‍ ഒരു ചിത്രത്തില്‍ പിന്നിലിരിക്കുന്ന വ്യക്തി ഈഷയെ രൂക്ഷമായി തുറിച്ചുനോക്കുന്നത് കാണാം. 'അങ്കിള്‍, എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത്' എന്നാണ് ഈഷ ഇതിന് ക്യാപ്ഷന്‍ നല്‍കിയത്.
2012-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെയാണ് ഈഷ വെള്ളിത്തിരയില്‍ അരങ്ങേറിയത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'ഒറ്റ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു.
Content Highlights: actress eesha rebba shares video and photos from restaurant