'രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനുമായി ബെഡ്റൂമിലെത്തി'; ബാലയ്ക്കെതിരെ ഓഡിയോ ക്ലിപ്പുമായി എലിസബത്ത്

നടന്‍ ബാലയ്‌ക്കെതിരെ ശബ്ദസന്ദേശം പുറത്തുവിട്ട് മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനെ കിടപ്പുമുറിയിലേക്ക് കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന വീഡിയോ ആണ് എലിസബത്ത് പുറത്തുവിട്ടത്. 50 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ഒരു വീഡിയോയിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്.
താന്‍ ഹാഫ് ഡ്രസ്സ്ഡ് ആയി കിടപ്പുമുറിയില്‍ ഉള്ളപ്പോള്‍ മറ്റൊരു പുരുഷന്‍ കയറിവന്നതിനെത്തുടര്‍ന്ന് റെക്കോര്‍ഡ് ചെയ്ത വോയിസ് ക്ലിപ്പാണിതെന്ന് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'ഞാന്‍ പേടിച്ചുപോയി. എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഞാന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. ഇപ്പോഴും ഞാന്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കാനാണ് മെസേജ് അയക്കുന്നത്. അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ആരും അത് വാര്‍ത്തയാക്കിയില്ല. ഇപ്പോള്‍ അയാള്‍ റേപ്പ് തമാശയായി പറയുന്നു. അതുകൊണ്ടാണ് ഞാന്‍ ഇത്രയും പറഞ്ഞത്. ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഭയപ്പെട്ടിരിക്കുകയാണ്. അയാള്‍ക്കെതിരെ സംസാരിക്കാന്‍ ആര്‍ക്കും ശബ്ദം ഉയരുന്നില്ല. എനിക്ക് പേടിയുണ്ട്', അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എലിസബത്ത് പുറത്തുവിട്ട ഓഡിയോയില്‍നിന്ന്:
ബാലയുടേതെന്ന് തോന്നിക്കുന്ന ശബ്ദം: നീ പുറത്തുപോയി ഇരിക്ക്
എലിസബത്തിന്റേതെന്ന് തോന്നിക്കുന്ന ശബ്ദം: ജേക്കബ് ചേട്ടാ ഒന്നരയ്ക്ക് ബെഡ്‌റൂമില്‍ കയറുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണ് ഇപ്പോള്‍ സമയം.
ബാല: നീ പുറത്തുനില്‍ക്ക്.
എലിസബത്ത്: എനിക്ക് പുറത്തുപോവാന്‍ പറ്റില്ല. രാത്രി ഒന്നരയ്ക്ക് ബാക്കിയുള്ളവര്‍ക്ക് കിടക്കണ്ടേ?
ബാല: ഇത് എന്റെ വീടാണ്. നീ നിന്റെ വീട്ടില്‍ പോയി ഇരുന്നോളൂ.
എലിസബത്ത്: നിങ്ങള്‍ കല്യാണം കഴിച്ചിട്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. അല്ലാതെ വലിഞ്ഞു കയറി വന്നതല്ല.
ബാല: (ചിരിച്ചുകൊണ്ട്) ശരി... ശരി, നാവിന്റെ അളവ് അളക്കണം.
വോയിസ് ക്ലിപ്പിനൊപ്പം പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ കാണുന്ന പോസ്റ്റിനെക്കുറിച്ചും എലിസബത്ത് മറ്റൊരു വീഡിയോയില്‍ വ്യക്തമാക്കി. അവര്‍ പറയുന്നത് ഇങ്ങനെ:
ആ വോയിസ് ക്ലിപ് റെക്കോര്‍ഡ് ചെയ്തിട്ട്, ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് പേടിച്ചിട്ട്, അപ്പോള്‍ തോന്നിയത് ഇട്ടതാണ്. കൂടുതല്‍ ഒന്നും എനിക്ക് പറയാന്‍ പറ്റിയില്ല. കാരണം, ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് എനിക്ക് ആ സമയത്ത് ഒന്നുംചെയ്യാന്‍ പറ്റിയില്ല. ഇത്രയും ഇന്‍ഡയറക്ടായ ഒരു മെസേജ് മാത്രമേ എനിക്ക് ഇടാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതിന് മുമ്പുണ്ടായിരുന്ന സംഭവമാണ് ആ വോയിസ് ക്ലിപ്പില്‍ ഉണ്ടായിരുന്നത്.
'എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദയവുചെയ്ത് പ്രാര്‍ഥിക്കണം. എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ദയവുചെയ്ത് എനിക്കുവേണ്ടി പ്രാര്‍ഥിക്കൂ', എന്നായിരുന്നു സ്‌ക്രീന്‍ഷോട്ടിലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്.
Content Highlights: Elizabeth Udayan audio clip against Actor Bala