വിവാഹത്തിന് ഐവറി കുർത്തയും ധോത്തിയും, ഒപ്പം കാലിൽ വെള്ളി പാദസരവും; ചർച്ചയായി ആമിറിന്റെ വീഡിയോ

ആമിര്‍ ഖാന്റെ വിവാഹത്തില്‍ നിന്ന്‌ | Photo: instagram
ആമിര്‍ ഖാന്റെ വിവാഹത്തില്‍ നിന്ന്‌ | Photo: instagram

ഴിഞ്ഞ ദിവസമായിരുന്നു ആമിറിന്റേയും ഗൗരിയുടേയും വിവാഹം. ഐവറി നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ഇരുവരും വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഗൗരി ലെഹങ്ക അണിഞ്ഞപ്പോൾ ധോത്തിയും കുർത്തയുമായിരുന്നു ആമിറിന്റെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഒരു സ്‌റ്റേറ്റ്‌മെന്റ് ബ്രോച്ചും ആമിർ ധരിച്ചിരുന്നു. എന്നാൽ ഇതൊന്നുമായിരുന്നില്ല വിവാഹദിവസം ശ്രദ്ധിക്കപ്പെട്ടത്. ആമിർ കാലിൽ അണിഞ്ഞ ഒരു വെള്ളി പാദസരമായിരുന്നു. വീതിയും ധാരാളം വർക്കുമുള്ള ഈ പാദസരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.

നെറ്റ് ഫാബ്രിക്കിൽ ഡിസൈനുകൾ ചെയ്ത ഫുൾസ്ലീവ് ബ്ലൗസും അതേ പാറ്റേണിലുള്ള വർക്കുകൾ വരുന്ന ലെഹങ്കയും അണിഞ്ഞ് അതിസുന്ദരിയായിരുന്നു ഗൗരി. ദുപ്പട്ട തോളിന്റെ ഒരു വശത്തേക്കിട്ടാണ് സ്‌റ്റൈൽ ചെയ്തത്. ഇതിനൊപ്പം ചോക്കറും മാലകളും സ്‌റ്റേറ്റ്‌മെന്റ് കമ്മലും ആഭരണമായി അണിഞ്ഞു. രജിസ്റ്റർ വിവാഹത്തിനുശേഷം ഇരുവരും നൃത്തം ചെയ്ത് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ആമിറിന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് താരവുമായ ഇർഫാൻ പഠാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

'പ്രിയ ആമിർ ഭായ് & ഗൗരി, നിങ്ങളുടെ വിവാഹത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ! നിങ്ങളുടെ ജീവിതകാലം മുഴുവൻ സ്‌നേഹം, സന്തോഷം, ചിരി, ഒരുമ എന്നിവ നേരുന്നു. ദൈവം നിങ്ങളുടെ മനോഹരമായ യാത്രയെ അനന്തമായ സന്തോഷത്തോടെ അനുഗ്രഹിക്കട്ടെ. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!'-വീഡിയോയ്‌ക്കൊപ്പം പഠാൻ കുറിച്ചു.

ആമിർ ഖാന്റെ മൂന്ന് കുട്ടികളും ഗൗരി സ്പ്രാട്ടിന്റെ മകനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആമിർ ആദ്യം വിവാഹം കഴിച്ചത് നിർമാതാവ് റീന ദത്തയെയാണ്. ഈ ബന്ധത്തിലുള്ള മക്കളാണ് ജുനൈദു ഇറയും.

പിന്നീട് സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനുണ്ട്. ബെംഗളൂരു സ്വദേശിയായ ഗൗരിക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.

Content Highlights: Aamir Khan and Gauri Spratt married on July 5 at a private Bandra ceremony., The couple opted for coordinated ivory and pastel-hued traditional attire., Aamir Khan's unconventional choice of a silver anklet became a viral talking point., The ceremony was attended by their children and close family members., Irfan Pathan shared heartwarming footage of the couple's first dance.