വിവാഹമോചനത്തിനായി രണ്ട് ഭാര്യമാരും സമീപിച്ചത് ഒരാളെ, വൈവാഹിക ജീവിതത്തെ പറ്റി ആമിർ ഖാൻ

പരമ്പരാഗത വൈവാഹിക സങ്കൽപ്പങ്ങളിൽ നിന്ന് മാറി സഞ്ചരിച്ചയാളാണ് ബോളിവുഡ് താരം ആമിർ ഖാൻ. വിവാഹം, പ്രണയം, മാനസിക ആരോഗ്യം, പാരൻ്റിങ് എന്നിങ്ങനെ വ്യക്തിജീവിതത്തിലെ തൻ്റെ അനുഭവങ്ങൾ ആമിർ പങ്കുവെക്കാറുണ്ട്. മുൻ ഭാര്യമാരായ റീന ദത്തയും കിരൺ റാവുവും വിവാഹമോചനത്തിനായി ഒരേ വക്കീലിനെയാണ് നിയമിച്ചതെന്ന് തുറന്ന് പറയുകയാണ് ആമിർ. തൻ്റെ പുതിയ ചിത്രമായ സിതാരെ സമീൻ പറുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് രണ്ട് വിവാഹമോചനങ്ങളെക്കുറിച്ച് ആമിർ സംസാരിച്ചത്.
2002-ൽ റീന ദത്തയുമായുള്ള 16 വർഷത്തെ ദാമ്പത്യം അവസാനിക്കുമ്പോഴും 2021-ൽ കിരൺ റാവുവുമായുള്ള 17 വർഷത്തെ വിവാഹജീവിതത്തിന് ശേഷവും ഇരുവരും ഒരേ വക്കീലിനെയാണ് സമീപിച്ചതെന്നാണ് അഭിമുഖത്തിൽ പറയുന്നത്.
'എന്റെ രണ്ട് വിവാഹമോചനങ്ങളും ഒരേ വക്കീലാണ് കൈകാര്യം ചെയ്തത്. റീനയും കിരണും അവരെ തന്നെ തിരഞ്ഞെടുത്തു. വിവാഹമോചനങ്ങൾ സൗഹാർദപരമായിരുന്നുവെന്നും, റീനയുമായും കിരണുമായും ഇപ്പോഴും നല്ല ബന്ധം പുലർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. "ഞങ്ങൾ എല്ലാവരും ഇപ്പോഴും കുടുംബം പോലെയാണ്. വിവാഹമോചനം ഒരു ബന്ധത്തിന്റെ അവസാനമല്ല, മറിച്ച് അത് ഒരു പുതിയ തുടക്കമാണ്," ആമിർ കൂട്ടിച്ചേർത്തു. റീന ദത്തയുമായുള്ള വിവാഹത്തിൽ ആമിർക്ക് രണ്ട് മക്കളുണ്ട്—ജുനൈദും ഇറയും. കിരൺ റാവുവുമായുള്ള ദാമ്പത്യത്തിൽ ആസാദ് എന്ന മകനുണ്ട്. വിവാഹമോചനത്തിന് ശേഷവും കിരണുമായി പ്രൊഫഷണൽ ബന്ധം തുടരുന്നുണ്ടെന്നും, അവർ ഒരുമിച്ച് സിനിമാ നിർമാണത്തിൽ സഹകരിക്കാറുണ്ടെന്നും ആമിർ പറഞ്ഞു.
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ സഹായിക്കാനായി എത്തുന്നത് മുൻ ഭാര്യമാരാണെന്നും ആമിർ പറയുന്നുണ്ട്.' റീനയുടെ അച്ഛൻ അർബുദ ചികിത്സയിൽ, അദ്ദേഹം വിമുഖത കാണിച്ചപ്പോൾ ഞാൻ ഒപ്പം നിന്നു. അത്തരത്തിലുള്ള വിശ്വാസം അഭിനയിക്കാൻ സാധിക്കില്ല, മകൾ ഇറയുടെ വിവാഹത്തിന് എല്ലാരെയും ഒരുമിച്ച് കണ്ടപ്പോൾ അപൂർവമായ കാഴ്ചയാണിതെന്ന് ഓർത്തുപോയി'- ആമിർ പറയുന്നുണ്ട്.
പലപ്പോഴായി തെറാപ്പി തൻ്റെ മാനസിക ആരോഗ്യത്തെ എത്രമാത്രം സഹായിച്ചുവെന്ന് ആമിർ പറഞ്ഞിട്ടുണ്ട്. കുറേക്കൂടി സമാധാനത്തിലുള്ള മെച്ചപ്പെട്ട തന്നെയാണ് ഗൌരി കാണുന്നതെന്നും ആമിർ പറയുന്നു.
1986-ലാണ് ആമിറും റീനയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത് - ജുനൈദും ഇറാ ഖാനും. റീനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം 2005-ല്‍ ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഇരുവര്‍ക്കും ആസാദ് എന്ന മകന്‍ പിറന്നു. പിന്നീട് 2021-ല്‍ കിരണ്‍ റാവുവും ആമിറും വിവാഹമോചിതരായി. 25 വര്‍ഷമായി സുഹൃത്തായിരുന്ന ബെംഗളൂരു സ്വദേശിനി ഗൗരി സ്പ്രാറ്റാണ് ആമിറിന്റെ കാമുകി.
Content Highlights: Bollywood star Aamir Khan opens up about his two divorces, amicable relationships with ex-wives