പുതിയ വീട്ടിലെ ദീപാവലി ആഘോഷം; മഞ്ഞ സാരിയില്‍ സുന്ദരിയായി പൂര്‍ണിമ

പുതിയ വീട്ടില്‍ ദീപാവലി ആഘോഷിച്ച് താരദമ്പതികളായ ഇന്ദ്രജിത്തും പൂര്‍ണിമയും. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മല്ലിക സുകുമാരനേയും ചിത്രങ്ങളില്‍ കാണാം.
മഞ്ഞ സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു പൂര്‍ണിമയുടെ ഔട്ട്ഫിറ്റ്. കൈയില്‍ നിറയെ വളകളും അണിഞ്ഞിരുന്നു. നീല പൂക്കള്‍ പ്രിന്റ് ചെയ്ത വെള്ള കുര്‍ത്തയായിരുന്നു ഇന്ദ്രജിത്തിന്റെ വേഷം.
കഴിഞ്ഞ മെയിലാണ് പൂര്‍ണിമയും ഇന്ദ്രജിത്തും മക്കള്‍ക്കൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ഇരുവരും സ്വപ്‌നഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗൃഹപ്രവേശ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
Content Highlights: poornima and indrajiths diwali celebration new home