40 പേര്‍ക്കുവരെ താമസിക്കാം ; മഡഗാസ്‌കറിലെ മരവീടുകളെക്കുറിച്ചറിയാമോ?

മരം മുറിക്കാതെ മരം കൊണ്ട് വിടുണ്ടാക്കണമെങ്കില്‍ വഴിയുണ്ട്. ബൗബാബ് (Baobab), ആഫ്രിക്കന്‍ ദ്വി പായ മഡഗാസ്‌കറി ലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ഈ മരം ഇന്ത്യയിലുമുണ്ട്. ജീവന്റെ മരമെന്നും തലകുത്തിനില്‍ക്കുന്ന മരമെന്നുമൊക്കെ അറിയപ്പെടുന്ന ബൗബാബിനെ ആഫ്രിക്കക്കാര്‍ വീടായി ഉപയോഗിക്കുന്നു. അഡന്‍ സോണിയയെന്നും ഇവ അറിയപ്പെടുന്നു. സിംബാവേയിലുള്ള ഉള്ളു പൊള്ളയായ ഒരു ബൗബാബ് മരത്തില്‍ 40 പേര്‍ക്കുവരെ താമസിക്കാനാകുമത്രേ. നൂറടിവരെ ഉയരം വെയ്ക്കുന്ന വന്മരം.
വേനല്‍ക്കാലത്തേക്കാവശ്യമായ വെള്ളം തടിക്കുള്ളില്‍ ശേഖരിച്ചുവെക്കും.. ഇലയും പഴവും കഴിക്കാം. പഴത്തിന്റെ കുരു എണ്ണയുമാക്കാം. കാര്യമിങ്ങനെയൊക്കെയാണേലും വംശനാശ ഭീഷണിയിലാണ് പാവം ബൗബാബ്.
ഇവയുടെ കട്ടിയേറിയ പഴ വിത്തുകള്‍ ചവച്ചുതുപ്പിയിരുന്ന മൃഗങ്ങള്‍ മഡഗാസ്‌കറില്‍ നിന്ന് അപ്രത്യക്ഷമായി. പുറന്തോട് പൊട്ടിച്ചിതറിയ പഴത്തിനുള്ളില്‍നിന്ന് വിത്തുകള്‍ തുരന്നെടുക്കുന്ന എലികളാണ് ബൗബാബിന്റെ വംശപരമ്പര നിലനിര്‍ത്താനുള്ള ആശ്രയം.
ഇത്തരം വൃക്ഷങ്ങളുടെ തടിക്ക് 150 അടിയോളം ചുറ്റളവും ഒരു വലിയ മൈതാനത്തിന്റെ പകുതിയോളം ഇവ പന്തലിക്കുകയും ചെയ്യും. ഒരു വസ്തുവിന്റെ പഴക്കം അളക്കുന്ന രീതിയായ കാര്‍ബണ്‍ ഡേറ്റിംഗ് രീതിയില്‍ ഏറ്റവും പഴക്കമേറിയ ബൗബാബ് വൃക്ഷത്തിന് 2500 വര്‍ഷം വരും.
Content Highlights: Baobab Tree: The African Giant with a Unique StoryBaobab Tree: The African Giant with a Unique Story