സ്ത്രീക്ഷേമത്തിന് മിത്ര്, ഹൃദയഹാരിയായ ഇടങ്ങളൊരുക്കാൻ അകം;ഇരട്ട ബ്രാൻഡുകളുടെ ലോഞ്ചുമായി റിമ കല്ലിങ്ങൽ

Aarathi Panikkar,Rima Kallingal,Dr Divya cs
Aarathi Panikkar,Rima Kallingal,Dr Divya cs

കൊച്ചി:സൗഹൃദത്തിന്റെയും സർഗാത്മകതയുടെയും ജീവിതത്തോടുള്ള കരുതലിന്റെയും ആശയങ്ങൾ ഒരുമിക്കുന്ന മിത്ര്, അകം എന്നീ രണ്ട് ബ്രാൻഡുകളുമായി റിമ കല്ലിങ്ങൽ. ആയുർവേദ ഡോക്ടറായ ദിവ്യ സി.എസുമായി ചേർന്നാണ് റിമ മിത്രിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് ഇരുവരും. സൗഹൃദത്തിനൊപ്പം ഒരു സംരംഭം കൂടി ഭാവിലേക്ക് ഒരുക്കുകയാണ് ഇരുവരുടെയും ലക്ഷ്യം .സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ബ്രാൻഡാണ് മിത്ര്. സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതൽ തുറന്ന സംഭാഷണങ്ങൾക്കും അവബോധത്തിനും വഴിയൊരുക്കുകയാണ് മിത്രിന് ലക്ഷ്യമിടുന്നത്.

മിത്രിന്റെ ആദ്യ ഉൽപ്പന്നമായ മെനോ മിത്ര്, 14 ഔഷധസസ്യങ്ങൾ ഉൾക്കൊള്ളുന്ന ആയുർവേദ ഫോർമുലേഷനാണ്. ആർത്തവവിരാമത്തിന് മുമ്പുള്ള പെരിമെനോപോസ് ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ ഉൽപ്പന്നം അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം ജീവിതഘട്ടങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും ആരോഗ്യപരമായ ചർച്ചകൾക്ക് പ്രോത്സാഹനം നൽകാനുമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

വ്യക്തിത്വവും ലാളിത്യവും ഒത്തുചേരുന്ന മനോഹരമായ ഇടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോയാണ് അകം. ആർക്കിടെക്ക് ആയ ആരതി പണിക്കരാണ് അകത്തിന്റെ കോ- ഫൗണ്ടർ. ലാളിത്യം, വ്യക്തിത്വം, കരകൗശല മികവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി വ്യക്തിഗത അഭിരുചികൾക്കനുസരിച്ചുള്ള ഇടങ്ങൾ രൂപകൽപ്പന ചെയ്യുന്ന ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോയാണ് അകം. താമസിക്കുന്നവരുടെ ജീവിതശൈലിയും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന വീടുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൊച്ചിയിലെ ആർട്ടിസ്ട്രി ബൈ വുഡാപ്പിളിൽ നടന്ന ചടങ്ങിലാണ് ബ്രാൻഡുകളുടെ ഔദ്യോഗിക ലോഞ്ച് നടന്നത്. റിമ കല്ലിങ്കൽ, സയനോര ഫിലിപ്പ്, അപർണബാലമുരളി, ദിയ ജോൺ,പ്രയാഗ മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Actress Rima Kallingal launched two new brands: Mitru and Akam in Kochi., Mitru is an Ayurveda-based women's health brand co-founded with Dr. Divya C.S., Meno Mitru is the first product, formulated for perimenopausal women using 14 medicinal herbs., Akam is an interior design studio co-founded with architect Arathi Panicker focusing on personalized spaces.