നല്ല ദഹനത്തിന് മത്തങ്ങ റെയ്ത്ത പരീക്ഷിക്കാം; വയറിന് മികച്ച ഭക്ഷണമെന്ന് ഭാഗ്യശ്രീ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ഭാഗ്യശ്രീ
ഭാഗ്യശ്രീ

വയറിന് തണുപ്പ് നൽകാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്ന ഒന്നാണ് മത്തങ്ങ റെയ്ത്തയെന്ന് ബോളിവുഡ് താരം ഭാഗ്യശ്രീ. ഇൻസ്റ്റാഗ്രാം പേജിലെ ട്യൂസ്‌ഡേ ടിപ്‌സ് സീരീസിലൂടെയാണ് മത്തങ്ങ റെയ്ത്തയെ ആരാധകർക്കായി താരം പരിചയപ്പെടുത്തിയത്. വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിനായി കഴിക്കാവുന്ന ഒന്നാണ് ഈ വിഭവം. ചോളത്തിന്റെ റൊട്ടിക്കൊപ്പമാണ് ഇത് കഴിക്കാൻ ഏറെ അനുയോജ്യം.

Read More: 76-ാം വയസിലും ഊർ‌ജസ്വലൻ; ഇഷ്ടം ഉപ്പുമാവും മുരിങ്ങയില പറാത്തയും, ഭക്ഷണ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി 

ചേരുവകൾ

തൈര് - 1 കപ്പ്

വേവിച്ച മത്തങ്ങ - 1 കപ്പ്

പച്ചമുളക് - 2 എണ്ണം (അരിഞ്ഞത്)

സവാള - 1 ചെറുത് (അരിഞ്ഞത്)

വെളുത്തുള്ളി - 1/2 ടീസ്പൂൺ

മല്ലിയില

ആവശ്യത്തിന് ഉപ്പ്

കടുക് എണ്ണ

കറിവേപ്പില,

കായം

കസ്തൂരി മേത്തി- 1 സ്പൂൺ

കശ്മീരി മുളകുപൊടി - 1 സ്പൂൺ

തയ്യാറാക്കുന്ന രീതി

ഒരു പാത്രത്തിൽ തൈരെടുത്ത് അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, സവാള, പച്ചമുളക്, വേവിച്ച മത്തങ്ങ, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കടുക് എണ്ണയിൽ കറിവേപ്പില, കായം, കസ്തൂരി മേത്തി, കാശ്മീരി മുളകുപൊടി എന്നിവ താളിച്ച് മുന്നേ തയാറാക്കിവെച്ച മത്തങ്ങ-തൈര് മിശ്രിതത്തിലേക്ക് ഒഴിക്കുക. (കൂടുതൽ ക്രിസ്പി ടെക്‌സ്ചർ വേണമെങ്കിൽ വറുത്ത് പൊടിച്ച നിലക്കടല കൂടി ചേർക്കാവുന്നതാണ്).

നാരുള്ള മത്തങ്ങയും പ്രോബയോട്ടിക്‌സുകൾ അടങ്ങിയ തൈരും ചേരുമ്പോൾ ദഹനപ്രക്രിയ സുഗമമാകുന്നു. അസിഡിറ്റിയും വയറെരിയുന്ന അനുഭവവും കുറയ്ക്കാൻ ഇത് സഹായിക്കും. കായം വയർ വീർത്തുവരുന്നത് തടയുമ്പോൾ, കറിവേപ്പില ഗ്യാസ്ട്രബിൾ അകറ്റാൻ മികച്ചതാണ്. കടുക് എണ്ണയും നിലക്കടലയും ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകൾ നൽകുകയും ദീർഘനേരം വിശപ്പില്ലാതെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Content Highlights: Discover how pumpkin raita, rich in probiotics and fiber, supports digestion and reduces acidity, as shared by Bollywood star Bhagyashree.