മിലേനിയല്‍സും ജെന്‍ സിയും അല്ല, ഞങ്ങളാണ് സിലേനിയല്‍സ്; അറിയാമോ ഈ മൈക്രോ ജെനറേഷനെ?

കൊച്ചി: മില്ലേനിയല്‍സ് ആണോ.. എന്നാല്‍ ജെന്‍ സി... അതുമല്ല...ഇരു വിഭാഗങ്ങളിലും പെടുന്ന എന്നാല്‍ ഇവ രണ്ടിലും പെടാത്ത ഒരു ജെനറേഷനും ഉണ്ട്. അവരാണ് സിലേനിയല്‍സ് അഥവാ സെനിയല്‍സ്...
പേര് കേട്ട് ഞെട്ടണ്ട.. പറഞ്ഞ് വരുന്നത് ഒരു മൈക്രോ ജെനറേഷനെ കുറിച്ചാണ്. 90 കളുടെ അവസാനത്തിലും 20 കളുടെ ആദ്യത്തിലും ജനിച്ചവരെ യാണ് സിലേനിയല്‍സ് എന്ന് വിളിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1992-2002 കാലഘട്ടത്തിൽ ജനിച്ചവർ. ( പല സൈറ്റുകളിലും വ്യത്യസ്ത കാലഘട്ടമാണ് നൽകിയിട്ടുള്ളത്)
രണ്ട് വിഭാഗത്തിലുള്ളവരുമായി ഇടപഴകുമ്പോള്‍ ഇവര്‍ക്ക് ആ കൂട്ടത്തില്‍ കൂടാത്തവരാണെന്നുള്ള അനുഭവമായിരിക്കും ഉണ്ടായിരിക്കുക. ജെന്‍ സി കൂട്ടുകാരുടെ കൂടിയിരിക്കുമ്പോള്‍ അവര്‍ ചൈല്‍ഡിഷാണെന്നും മില്ലേനിയല്‍സിൻറെ ഒപ്പം ഇരിക്കുമ്പോൾ അവര്‍ 'തന്ത വൈബാ'ണെന്നും ഇക്കൂട്ടര്‍ക്ക് തോന്നും. എന്നാല്‍ 90-സ് കിഡ്‌സ് ചെയ്തിട്ടുള്ള കാര്യങ്ങളും ടു കെ കിഡ്‌സ് ചെയ്തിട്ടുള്ള കാര്യങ്ങളും ഇക്കൂട്ടര്‍ ചെയ്തിട്ടുണ്ടായിരിക്കും. അതുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ഇവരെ വിളിക്കുന്നത് സിലേനിയൽസ് എന്നാണ്.
ഫ്രം സ്‌നേക്ക് ടു പബ്ജി
അനാലോഗില്‍ നിന്ന് ഡിജിറ്റല്‍ കാലത്തേക്കുള്ള ട്രാന്‍സിഷന്‍ പീരിയഡില്‍ വളര്‍ന്നവരാണ് ഇവര്‍. ബട്ടണ്‍ ഫോണില്‍ പാമ്പ് ആപ്പിള്‍ തിന്നുന്ന ഗെയിമും കളിച്ചിട്ടുണ്ടായിരിക്കും, അതേസമയം സ്മാര്‍ട്ട് ഫോണില്‍ പബ്ജിയും ഇക്കൂട്ടര്‍ കളിച്ചിട്ടുണ്ട്. ഇതുകൂടാതെ എന്‍എഫ്‌സ്, റോഡ് റാഷ്, ജിടിഎ വൈസ് സിറ്റി എന്നി കംപ്യൂട്ടര്‍ ഗെയിംസും ഇക്കൂട്ടര്‍ കളിച്ചിട്ടുണ്ടായിരിക്കും. ഇന്റര്‍നെറ്റ് കഫേയില്‍ പോയി നെറ്റ് ഉപയോഗിച്ചിട്ടുണ്ടാകും ഫോണിലും നെറ്റ് ഉപയോഗിക്കുന്നുണ്ടാകും.
ലോസ്റ്റ് ജെനറേഷന്‍ മുതല്‍ ജെന്‍ ബീറ്റ വരെ
ജെന്‍ എക്‌സ്, ജെന്‍ സി, മിലേനിയല്‍സ് , ജെന്‍ ആല്‍ഫ എന്നി പദങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കേട്ട് പഴകിയിട്ടുള്ളവരായിരിക്കും നമ്മള്‍. ഇതില്‍ ഏതില്‍ പെടും നമ്മള്‍ എന്ന് ഇടയെക്കെങ്കിലും ചിന്തിച്ചിട്ടില്ലേ. ലോസ്റ്റ് ജെനറേഷന്‍ മുതല്‍ ജെന്‍ ബീറ്റ വരെയാണ് ഇപ്പോഴുള്ള ജെനറേഷനെ തരം തിരിച്ചിരിക്കുന്നത്.
| ജെനറേഷന്റെ പേര് | കാലഘട്ടം |
| ലോസ്റ്റ് ജെനറേഷന്‍ | 1883 -1900 |
| ഗ്രേറ്റസ്റ്റ് ജെനറേഷന്‍ | 1901-1927 |
| സൈലന്റ് ജെനറേഷന്‍ | 1928 - 1945 |
| ബേബി ബൂമ്മേഴ്‌സ് | 1946- 1964 |
| ജെനറേഷന്‍ എക്‌സ് | 1965-1980 |
| മിലേനിയല്‍സ് ( ജെൻ വൈ) | 1981- 1996 |
| ജെനറേഷന്‍ ഇസ്ഡ് (ജെന്‍ സി) | 1997-2012 |
| ജെനറേഷന്‍ ആല്‍ഫ (ജെന്‍ ആല്‍ഫ) | 2013-2024 |
| ജനറേഷന്‍ ബീറ്റ (ജെന്‍ ബീറ്റ) | 2025- 2039 |
Content Highlights: Know about Zennials, also known as Zillennials, a micro generation