എനിക്ക് കാൻസറില്ല, ലഹരി വിമുക്ത കേന്ദ്രത്തിലല്ല; മുടിവെട്ടിയതിനു പിന്നിലെ കാരണം പറഞ്ഞ് നടി

-
-

ഒന്നു മുടിവെട്ടിയപ്പോഴേക്കും നടി സ്വാസ്തിക മുഖർജി കേൾക്കാത്ത ചോദ്യങ്ങളില്ല. കാൻസറാണോ, ലഹരി വിമുക്ത കേന്ദ്രത്തിലാണോ എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് തന്നെ തേടിയെത്തിയതെന്ന് സ്വാസ്തിക പറയുന്നു. ഇപ്പോഴിതാ അക്കൂട്ടർക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സ്വാസ്തിക. 

തന്റെ ട്വിറ്റർ പേജിലൂടെ ഫോട്ടോസഹിതമാണ് സ്വാസ്തിക കുറിക്കുന്നത്. കഴിഞ്ഞ മാസമാണ് സ്വാസ്തിക തലയുടെ ഒരുഭാ​ഗത്തെ മുടി മുഴുവൻ നീക്കിയ ചിത്രങ്ങൾ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് ചോദ്യങ്ങളും ഉയർന്നത്. ഈ സാഹചര്യത്തിലാണ് മുടിനീക്കിയതു പിന്നിലെ കാരണം പങ്കുവച്ച് സ്വാസ്തിക ട്വീറ്റ് ചെയ്തത്. 

എനിക്ക് കാൻസറില്ല ( ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു), ഞാൻ ലഹരി ഉപയോ​ഗിക്കാറില്ല, കഞ്ചാവ് വലിക്കാറില്ല, ലഹരി വിമുക്ത കേന്ദ്രത്തിൽ ഒരിക്കലും സന്ദർശിച്ചിട്ടില്ല. ഇതെന്റെ തലയും മുടിയുമാണ്, അതുകൊണ്ട് എനിക്ക് തോന്നുന്നതെന്തും ചെയ്യും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചില്ലേ- എന്ന കുറിപ്പോടെയാണ് സ്വാസ്തിക ഫോട്ടോ പങ്കുവച്ചത്. 

നിരവധി പേരാണ് സ്വാസ്തികയുടെ പോസ്റ്റിനു കീഴെ മികച്ച മറുപടിയെന്ന് കമന്റ് ചെയ്തത്. മുടി നീക്കം ചെയ്തതിനു ശേഷം നിരവധി ചിത്രങ്ങളാണ് സ്വാസ്തിക പങ്കുവച്ചിരുന്നത്. ഇവയ്ക്കെല്ലാം കീഴെ മുമ്പ് പരാമർശിച്ച ചോദ്യങ്ങളും പതിവായിരുന്നു. 

Content Highlights: Swastika Mukherjee's My-Hair-My-Rules Tweet

Content Highlights: