കൂള്‍ മാത്രമല്ലാത്ത ഡാഡി!; ഫാദേഴ്‌സ് ഡേയും സിംഗിള്‍ പിതാക്കന്മാരും

#ജോബിന ജോസഫ് | jobinajoseph@mpp.co.in
വര: വി.ബാലു, മാതൃഭൂമി
വര: വി.ബാലു, മാതൃഭൂമി

'Welcome to not knowing the right thing to do, It's a Dad speciality'- പോള്‍ വീറ്റ്‌സിന്റെ 'Fatherhood' എന്ന സിനിമയില്‍ ഫ്രാങ്കി ഫെയ്‌സണ്‍ പറയുന്നതാണിത്. എത്ര അര്‍ത്ഥവത്തായ വാക്കുകള്‍! 

ഒരച്ഛന്‍, ഒരമ്മ, രണ്ട് ഓമനമക്കള്‍... ഇതാണല്ലോ ടിപ്പിക്കല്‍ ഇന്ത്യന്‍ കുടുംബസങ്കല്പം. ഏതെങ്കിലും സാഹചര്യത്തില്‍ അച്ഛനോ അമ്മയോ മാത്രമായി കുഞ്ഞിനെ വളര്‍ത്തേണ്ടിവന്നാല്‍, അവിടെ പ്രശ്‌നങ്ങളും കുറവുകളും മാത്രം കണ്ടുപിടിക്കാന്‍ തയ്യാറായിനില്‍ക്കുന്ന ഒരു വിഭാഗവുമുണ്ട്. നിരന്തരം ചോദ്യങ്ങളുടേയും സംശയങ്ങളുടേയും ആശയക്കുഴപ്പങ്ങളുടേയും ഭീതിയുടേയും നടുവിലായിരിക്കും ഒരു സിംഗിള്‍ പേരന്റിന്റെ ജീവിതം. അച്ഛനൊപ്പം മാത്രം ജീവിച്ച 14 വര്‍ഷങ്ങളുടെ കഥ എനിക്കുമുണ്ട്. എല്ലാക്കൊല്ലവും അച്ഛന്‍മാര്‍ക്കായി ഔദ്യോഗികമായി മാറ്റിവെയ്ക്കുന്ന ഈ ദിവസം ആ സുന്ദരദിനങ്ങളുടെ ഓര്‍മ എന്റെ മനസ്സിനെ തഴുകാറുണ്ട്.

Content Highlights: story of a father who raised his daughter by himself

Continue reading