ലോക്ക്ഡൗണ്‍ കാലത്ത് അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ, എന്തിനാണ് മുന്‍വിധി?- റിയാ കപൂര്‍

ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ പാചകത്തില്‍ പരീക്ഷണം നടത്തുന്നവരും ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരുമൊക്കെയുണ്ട്. ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല ബോളിവുഡ് താരങ്ങള്‍. പല താരങ്ങളും പാചകം ചെയ്യുന്നതിന്റെയും വര്‍ക്കൗട്ട് ചെയ്യുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരുമുണ്ട്. അത്തരത്തിലുള്ള വിമര്‍ശകര്‍ക്കെല്ലാം മറുപടി നല്‍കുകയാണ് നടി സോനം കപൂറിന്റെ സഹോദരി റിയാ കപൂര്‍.
ഇത്തരമൊരു അവസ്ഥയില്‍ സഹതാരങ്ങള്‍ വിമര്ശനങ്ങള്ക്കിരയാകുന്നതിന് മറുപടി നല്‍കുകയാണ് റിയ. പോസിറ്റീവായി സമീപിച്ച് പരസ്പരം ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണ് ഇതെന്നും മുന്‍വിധികള്‍ ചെയ്യരുതെന്നും റിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിയ ഇക്കാര്യങ്ങള്‍ കുറിച്ചത്.
ആളുകള്‍ക്ക് ഈ സമയത്ത് വര്‍ക്കൗട്ട് ചെയ്യാനും പാചകം ചെയ്യാനുമൊക്കെ താല്പര്യപ്പെടുന്നുവെങ്കില് അവരെ അതിന് അനുവദിക്കൂ എന്നു പറയുന്നു റിയ. ചിലര്‍ക്ക് ഇരുപത്തിരണ്ടു മണിക്കൂറും കിടക്കയില്‍ കിടക്കണമെന്നാകും മറ്റുചിലര്‍ക്ക് 9-5 വരെ ജോലിയാകും, അതെല്ലാം അവരുടെ ഇഷ്ടമാണെന്നു പറഞ്ഞു വെക്കുകയാണ് റിയ. നെഗറ്റീവ് എനര്‍ജിയാണ് ഈ ലോകത്ത് ആവശ്യമില്ലാത്ത കാര്യം, ഒരാളുടെ ടൈംലൈനില്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്തതു കാണുകയാണെങ്കില്‍ അതു മാറ്റി മറ്റൊന്നിലേക്കു പോവൂ. അല്പം ക്ഷമയും സഹാനുഭൂതിയും കാണിച്ചാല്‍ ലോകം മികച്ചതാകും. വീടിനെയും ലോകത്തെയുമൊക്കെ നല്ല ഇടങ്ങളാക്കി മാറ്രാം- റിയ കുറിക്കുന്നു.
സഹോദരിയുടെ കുറിപ്പിനെ അഭിനന്ദിക്കാന്‍ സോനവും മറന്നില്ല. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളതു പോലെയിരിക്കട്ടെയെന്നും അവയില്‍ വിധികല്പിക്കേണ്ടതില്ലെന്നും പറഞ്ഞാണ് സോനം റിയയുടെ കുറിപ്പ് പങ്കുവച്ചത്.
Content Highlights: Rhea Kapoor Urges People Not To Judge Lockdown Haircuts & Workout Videos
Content Highlights: