കുതിരപ്പുറത്തേറി റാംപിലേക്കെത്തിയ രാജകുമാരി; പ്രശസ്ത ഫാഷൻ ബ്രാൻഡിന് വിമർശനം

കുതിരപ്പുറത്തേറി റാംപിലേക്കെത്തിയ ഷാർലെറ്റ് കാസിരാ​ഗി
കുതിരപ്പുറത്തേറി റാംപിലേക്കെത്തിയ ഷാർലെറ്റ് കാസിരാ​ഗി

ടുത്തിടെയാണ് യഥാർഥ കടുവയെ പരസ്യ ചിത്രത്തിനായി ഉപയോ​ഗിച്ചതിന്റെ പേരിൽ ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ​ഗൂചിക്കെതിരെ വൻപ്രതിഷേധം ഉയർന്നത്. ഇപ്പോഴിതാ മറ്റൊരു പ്രശസ്ത ഫാഷൻ ബ്രാൻഡായ ഷനെലും സമാനമായ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസായ ഷനെലിന്റെ പുതിയ കളക്ഷൻ അവതരണ ചടങ്ങിനിടെ രാജകുമാരിയും മോഡലുമായ ഷാർലെറ്റ് കാസിരാ​ഗി കുതിരപ്പുറത്തേറി റാംപിലേക്ക് വന്നതാണ് വിവാദങ്ങൾക്കിടയാക്കിയത്. 

മുപ്പത്തിയഞ്ചുകാരിയായ ഷാർലെറ്റ് അതിഥികളെ അതിശയിപ്പിച്ചാണ് തന്റെ കുതിരപ്പുറത്തേറി അവതരിച്ചത്. 2020 മുതൽ ഷനെലിന്റെ ബ്രാൻ‍ഡ് അംബാസിഡറുമാണ് ഷാർലെറ്റ്. ഷനെലിന്റെ സ്പ്രിങ്, സമ്മർ കളക്ഷൻ വേദിയിൽ വ്യത്യസ്തയായി എത്തിയതായിരുന്നു ഷാർലെറ്റ്. എന്നാൽ ഒരു ഫാഷൻ ഷോയിൽ കുതിരയുടെ ആവശ്യം എന്തായിരുന്നു എന്നു ചോദിച്ച് മൃ​ഗസ്നേഹികൾ പിന്നാലെ രം​ഗത്തെത്തുകയും ചെയ്തു. 

ഷാർലെറ്റിന്റെ പ്രവർത്തിയും അതിന് അനുമതി നൽകിയ ഷനെലും വിഷയത്തിൽ കൂടുതൽ ജാ​ഗ്രത പുലർത്തണമായിരുന്നു എന്ന് മൃ​ഗസ്നേഹികൾ അഭിപ്രായപ്പെട്ടു. ഒരു ദുരന്തത്തിലേക്ക് പോലുംവഴിവെക്കാവുന്ന മോശം തന്ത്രമായി ഇതെന്ന് മറ്റു ചിലർ. 

A post shared by CHANEL (@chanelofficial)

ബുദ്ധിയുള്ള സങ്കീർണമായ എളുപ്പത്തിൽ ഭയപ്പെടുന്ന ജീവനുകളാണ് കുതിരകൾ. സം​ഗീതത്തിനും മിന്നുന്ന ലൈറ്റുകൾക്കും ഇടയിലൂടെ ക്യാറ്റ് വാക്ക് ചെയ്യിക്കാനുള്ള ഫാഷൻ ഉപകരണങ്ങളല്ല അവ- പെറ്റ(PETA)യുടെ യുകെ വിഭാ​ഗം ഡയറക്ടർ എലിസ അലൻ പറഞ്ഞു. 

ഹനോവെർ രാജകുമാരി കരോലിന്റെ രണ്ടാമത്തെ പുത്രിയും ഏകമകളുമാണ് ഷാർലെറ്റ്. സിനിമാ നിർമാതാവ്, എഴുത്തുകാരി, മാധ്യമപ്രവർത്തക തുടങ്ങിയ മേഖലകളിലും ഷാർലെറ്റ് കഴിവു തെളിയിച്ചിട്ടുണ്ട്. 

Content Highlights:  Princess  Charlotte Casiraghi Rode A Horse Down Chanel's Runway

Content Highlights: