ഹായ് പൂക്കീ, കമോണ്‍ സ്‌കിബിഡി, ഓഹിയോ...; ന്യൂജെനറേഷൻ പിള്ളേരുടെ ഭാഷ പഠിച്ചാലോ? ഇതാ നിഘണ്ടു

ലോല്‍, ഗൂച്ചി, സിഗ്മ, ഓഹായോ, സിംപ്, റിസ്, സ്ലേ, നോ കാപ്, ഡ്രിപ്... എന്നൊക്കെ കേട്ടിട്ടുണ്ടോ...നിഘണ്ടു അന്വേഷിക്കാന്‍ വരട്ടെ. ജെന്‍ സിയുടെയും ജെന്‍ ആല്‍ഫയുടെയും ഓണ്‍ലൈന്‍ നിഘണ്ടുവിലെ സ്ലാങ്‌സ് ആണിവ. അടുത്തിടെ സ്‌കിബിഡി, ഡേലൂലൂ, ട്രാഡ് വൈഫ്, ഇന്‍സ്‌പോ എന്നീ വാക്കുകളെ കേംബ്രിജ് നിഘണ്ടുവില്‍ എടുത്തിരുന്നു.
എന്നാല്‍ ഇവ ചെറുത്, ജെന്‍ ആല്‍ഫയുടെയും ജെന്‍ സിയുടെയും ഓണ്‍ലൈന്‍ നിഘണ്ടുവില്‍ ഇനിയും ഉണ്ട് ഒരുപാട് വാക്കുകള്‍.
എളുപ്പമല്ല, കമ്മ്യൂണിക്കേഷന്‍
ജെന്‍സിയോടും ജെന്‍ ആല്‍ഫയോടും സംസാരിക്കുമ്പോള്‍, ഇതൊക്കെ ഏത് ഭാഷ എന്നാണ് മിലേനിയല്‍സും ബേബി ബൂമ്മേഴ്‌സും അന്തം വിട്ട് നിക്കാറുണ്ട്. ഇവരുമായി നേരിട്ടും ചാറ്റ് ചെയ്യുമ്പോഴും മറ്റൊരു യൂണിവേഴ്‌സില്‍ എത്തിയ അവസ്ഥയാണ് മിലേനിയല്‍സിനും മറ്റും ഉള്ളത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ജെന്‍ സിയോടും ജെന്‍ ആല്‍ഫയോടും സംസാരിക്കാന്‍ ട്രാന്‍സിലേറ്ററുടെ സഹായം തേടുന്ന മിലേനിയലായ എച്ച്.ആറിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.
കാപും നോ കാപും സോള്‍ട്ടിയും
സോള്‍ട്ടിയെന്ന് ന്യൂജെന്‍ നിങ്ങളോട് പറഞ്ഞാല്‍ ഭക്ഷണത്തില്‍ ഉപ്പ് ഉണ്ടോയെന്നല്ല, മറിച്ച് അവര്‍ക്ക് സങ്കടമാകുന്നു എന്നാണ്. കാപ് എന്നാല്‍ തൊപ്പിയെന്നല്ല പകരം നുണയെന്നാണ് ഉദ്ദേശിക്കുന്നത്. നോ കാപ് എന്നാല്‍ സത്യമാണെന്നും. ഫോഷോയെന്നാല്‍ ഫോര്‍ ഷുവര്‍ ഉറപ്പായും എന്നുമാണ് അര്‍ഥമാക്കുന്നത്. സ്‌നാക്ക് എന്നാല്‍ പലഹാരമല്ല, മറിച്ച് കാണാന്‍ ആകര്‍ഷകമായ തോന്നുവരെ, തോന്നുന്നവയെയാണ് സ്‌നാക്ക് എന്നു വിളിക്കുന്നത്. ടീ എന്ന പറഞ്ഞാല്‍ ചായ എന്നല്ല, മറിച്ച് ഗോസിപ്പിനെയാണ് ഉദ്ദേശിക്കുന്നത്.
ജെന്‍സിയുടെയും ജെന്‍ ആല്‍ഫയുടെയും ഓണ്‍ലൈന്‍ നിഘണ്ടുവിലെ ചില വാക്കുകളും അര്‍ഥങ്ങളും നോക്കാം:
| ഗൂച്ചി | നല്ലത് അഥവാ കൂള്‍ |
| റിസ് | റൊമാന്റിക്, ചാമിങ് |
| കാപ് | സത്യമല്ലാത്തത്, നുണ |
| പൂക്കി | ക്യൂട്ട് |
| മിഡ് | അവറേജ് |
| ഗൂഫി | സില്ലി അഥവാ ഫണ്ണി |
| സസ് | സംശയകരം |
| ഡ്രിപ് | ട്രെന്‍ഡ് |
| എല്‍ | ലോസ് |
| ഡബ്ല്യു | വിജയം |
| ഓഹിയോ | വിചിത്രമായത് (വിയേഡ്), ക്രേസി |
| ഷീഷ് | വൗ , സൂപ്പര്‍ |
| ലിറ്റ് | കൂള്‍ |
| ഗോട്ട് | ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം |
| സിഗ്മ | നല്ലത് |
| സ്‌കിബിഡി | ചീത്ത, മോശം |
| സ്ലേ | വളരെ നന്നായി ചെയ്യുന്നു |
| പ്രസഡ് | ആകുലത |
ഷോര്‍ട്ടാണ്, പവര്‍ഫുളും
ചില വാക്കുകള്‍ യഥാര്‍ഥ വാക്കുകളുടെ ചുരുക്ക പദങ്ങളായാണ് ഇവര്‍ ഉപയോഗിക്കുന്നത്.
| 10Q | നന്ദി (THANK YOU) |
| CU | സീ യു ( SEE YOU) |
| IDK | എനിക്ക് അറിയില്ല ( I DON'T KNOW) |
| 4 U | FOR YOU |
| 4 U 2 | FOR YOU TOO |
| IDC | I DON'T CARE |
| ILY | I LOVE YOU |
| OMG | OH MY GOD |
| THX | THANKS |
| NM | NOT MUCH |
| BTW | BY THE WAY |
| LOL | LOUGH OUT LOUD |
| PPL | PEOPLE |
| TTYL | TALK TO YOU LATER |
| OMW | ON MY WAY |
| LMK | LET ME KNOW |
| IMO | IN MY OPINION |
Content Highlights: Gen Z & Gen Alpha Slang Dictionary: Your Ultimate Guide to 'Skibidi' and 'Ohio'