12 രൂപയിൽനിന്ന് 15000 കോടിയുടെ സാമ്രാജ്യത്തിലേക്ക്, ജീവനക്കാർക്ക് ഫ്‌ളാറ്റും കാറും ആഭരണങ്ങളും

സാവ്ജി ധൊലാക്കി| Photo: facebook/ Savji Dholakia
സാവ്ജി ധൊലാക്കി| Photo: facebook/ Savji Dholakia

ജീവനക്കാർക്ക് നൽകുന്ന പാരിതോഷികങ്ങളുടെ പേരിൽ പ്രശസ്തനായ ആളാണ് സൂറത്തിലെ പ്രശസ്തമായ 'ഹരി കൃഷ്ണ എക്‌സ്‌പോർട്ടേഴ്‌സ്' ഉടമ സാവ്ജി ധൊലാക്കിയ. ദീപാവലിക്ക് ബോണസായി ജീവനക്കാർക്ക് കാറുകളും ഫ്‌ളാറ്റുകളും സ്വർണാഭരണങ്ങളുമാണ് അദ്ദേഹം സമ്മാനിച്ചത്.

ഇന്ത്യയുടെ ഡയമണ്ട് കിങ് എന്നറിയപ്പെടുന്ന അദ്ദേഹം 'സ്വീകരിക്കുന്നതിനുള്ള ഏറ്റവും ശുദ്ധമായ മാർഗം നൽകലാണ്' എന്ന് വിശ്വസിക്കുന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന്‌ 12-ാം വയസിലാണ് അദ്ദേഹം സൂറത്തിലേക്ക് വണ്ടി കയറുന്നത്. അന്ന് 12 രൂപയായിരുന്നു കൈയിൽ ആകെയുണ്ടായിരുന്നത്.

ഇന്ന് 15000 കോടി രൂപയുടെ വജ്രം കയറ്റുമതി ചെയ്യുന്ന സാമ്രാജ്യത്തിന്റെ ഉടമയാണ് അദ്ദേഹം. അടുത്ത അഞ്ച് വർഷത്തിനുള്ള ഓരോ ജീവനക്കാരനും സ്വന്തമായി കാറും വീടും ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. 64 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിനൊപ്പമാണ് സാവ്ജി താമസിക്കുന്നത്. 50 ഏക്കറിൽ പണിത ഈ വീട്ടിൽ ഇങ്ങനെ ഒരുമിച്ച് കഴിയുക എന്നതായിരുന്നു തന്റെ വലിയ സ്വപ്‌നമെന്നും അദ്ദേഹം പറയുന്നു.

Content Highlights: meet the diamond king savji dholakia who gifts cars homes to employees