ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥയുടെ ആരംഭം ; കുഞ്ഞിനെ പുണര്‍ന്ന് മാളവിക കൃഷ്ണദാസ്

malavika krishnadas with Baby|photo: instagram.com/malavika_krishnadass/
malavika krishnadas with Baby|photo: instagram.com/malavika_krishnadass/

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. അമ്മയായതിന്റെ സന്തോഷത്തില്‍ ജീവിതത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കത്തിലാണ് അവര്‍.

കുഞ്ഞുണ്ടായപ്പോഴുള്ള സന്തോഷം പങ്കുവെച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാളവിക ചിത്രം പങ്കുവെച്ചിരുന്നു. കുഞ്ഞിന് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരാണ് അന്നെത്തിയത്. ഇപ്പോഴിതാ കുഞ്ഞിനോടൊപ്പമുള്ള ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒരു ചുംബനത്താല്‍ അടയാളപ്പെടുത്തട്ടേ , എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ ആരംഭിക്കുന്നു... എന്ന കുറിപ്പോടെയാണ് കുഞ്ഞിനോടൊപ്പമുള്ള ചിത്രം അവര്‍ പങ്കുവെച്ചിരിക്കുന്നത്.
റിയാലിറ്റി ഷോയിലൂടെയാണ് മാളവിക അഭിനയരംഗത്ത് എത്തിയത്. റിയാലിറ്റി ഷോയില്‍ ഒപ്പം മത്സരിച്ചിരുന്ന തേജസ് ജ്യോതിയാണ് മാളവികയുടെ ജീവിത പങ്കാളി. കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാളവിക ആരാധകരോട് പങ്കുവെച്ചിട്ടില്ല. ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ആശംസകളുമായെത്തിയിരിക്കുന്നത്.
 

Content Highlights: Malavika Krishnadas Welcomes Baby with Adorable Picture