എത്ര സിംഗിൾ ബെല്ലടിച്ചാലും ഇറങ്ങിപ്പോകാത്ത യാത്രക്കാർ,ആ അമ്മയെയും മകളെയും ഡേവിഡ് അച്ചായനെയും പോലെ

ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹൃദയത്തെ മദിക്കുന്ന അനുഭവങ്ങള്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ നിന്നും ലഭിക്കാറില്ല .അതിന് അതിന്റേതായ കാരണങ്ങളുണ്ട്. എന്നാല്‍ മാള - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ (08.40 TVM) അടൂരില്‍ നിന്നും തമ്പാനൂരിലേക്ക് കയറിയ എഴുപത് വയസിനു മുകളില്‍ പ്രായം വരുന്ന ഒരു മുത്തശ്ശിയും അവരുടെ കൊച്ചുമകളും, എത്ര ഉച്ചത്തില്‍ സിംഗിള്‍ ബെല്ലടിച്ചിട്ടും മനസില്‍ നിന്നും ഇറങ്ങിപ്പോകുന്നില്ല.
ഉച്ചഭക്ഷണത്തിനു ശേഷം അടൂരില്‍ നിന്നും ബസ് എടുക്കുമ്പോള്‍ മുത്തശ്ശിയും പേരക്കുട്ടിയും ബസിലുണ്ട്. കുട്ടിക്ക് എങ്ങനെയായാലും പ്രായം അഞ്ചു വയസിന് മുകളിലുണ്ടാകും. ഒരാളുടെ ടിക്കറ്റാണ് ആ മുത്തശ്ശി പറഞ്ഞത്. കുട്ടിക്ക് ടിക്കറ്റ് വേണ്ടിവരുമെന്ന് ഞാന്‍ പറഞ്ഞു. ഇതുവരെ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് അവരും. അഞ്ചു വയസിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ ടിക്കറ്റെടുക്കണമെന്ന കണ്ടക്ടര്‍ ഭാഷ്യവുമായി ഞാനും.. കയ്യില്‍ അതിനു മാത്രം പൈസയില്ലെന്നും പേരൂര്‍ക്കട ഭ്രാന്താശുപത്രിയിലേക്ക് പോകുന്ന വഴിയാണെന്നും അവര്‍ പറഞ്ഞു. പിന്നെ ഞാനൊന്നും ചോദിക്കാന്‍ നിന്നില്ല.
Content Highlights: life experience of an ex bus conductor