കമലാ ഹാരിസ് മുതൽ മിഷേൽ ഒബാമ വരെ; ആ പർപ്പിൾ കുപ്പായങ്ങൾക്കുണ്ടൊരു വലിയ കഥ

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അതിപ്രധാനമുള്ള ദിവസമാണ് 2021 ജനുവരി 20. രാജ്യത്തിന്റെ ആദ്യ കറുത്ത വർഗക്കാരിയായ, വനിതാ, ഏഷ്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ആയി കമലാ ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത ദിനം. ലോകം ഉറ്റുനോക്കിയ ചടങ്ങിൽ കമല ധരിച്ച വസ്ത്രവും ശ്രദ്ധ നേടിയിരുന്നു. മനോഹരമായ പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് കമല ചടങ്ങിനെത്തിയത്. കമലയെക്കൂടാതെ മുൻ പ്രഥമവനിത മിഷേൽ ഒബാമ, 2016ലെ പ്രസിഡൻഷ്യൽ നോമിനി ഹിലരി ക്ലിന്റൺ, സെനറ്റർ എലിസബത്ത് വാറൻ തുടങ്ങിയവരും പർപ്പിളിന്റെ വിവിധ വകഭേദങ്ങളണിഞ്ഞാണ് എത്തിയത്. അതിനു പിന്നിൽ ചില കാരണങ്ങളുമുണ്ട്.