ആദ്യവിവാഹം പരാജയം, കുഞ്ഞ്, പ്രായക്കൂടുതല്‍; പ്രണയത്തില്‍ വിശ്വാസമില്ലാതായ ചേതനയെ കൂടെകൂട്ടി കുംബ്ലെ

അനില്‍ കുംബ്ലെയും ചേതന രാമതീര്‍ത്ഥയും | Photo: instagram/ anil kumble
അനില്‍ കുംബ്ലെയും ചേതന രാമതീര്‍ത്ഥയും | Photo: instagram/ anil kumble

എതിര്‍ ടീമിലെ ബാറ്റര്‍മാരെ ബൗളിങ്ങിലൂടെ വട്ടംകറക്കുന്നതില്‍ ആശാനാണ് അനില്‍ കുംബ്ലെ. ഒരു ഇന്നിങ്സില്‍ പത്ത് ബാറ്റര്‍മാരേയും തന്റെ മാന്ത്രിക ബൗളിങ്ങിലൂടെ കുംബ്ലെ പുറത്താക്കിയിട്ടുണ്ട്. അതേ കുംബ്ലെ ഒരാളുടെ മുന്നില്‍ മാത്രമാണ് കറങ്ങി വീണത്. അതും പ്രണയത്തിന്റെ രൂപത്തില്‍! ചേതന രാമതീര്‍ത്ഥ എന്നാണ് ആ പെണ്‍കുട്ടിയുടെ പേര്. ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലായിരുന്നു ചേതന ജോലി ചെയ്തിരുന്നത്. അവിടെവെച്ചായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ച. പതിനേഴാം വയസില്‍ വിവാഹിതയായി, ഭര്‍ത്താവില്‍നിന്ന് അകന്ന് കഴിയുകയായിരുന്നു ആ സമയത്ത് ചേതന. മകളെ വളര്‍ത്താനായിട്ടായിരുന്നു അവര്‍ ട്രാവല്‍ ഏജന്‍സിയിലെ ജോലി പോലും ചെയ്തിരുന്നത്.

പ്രണയത്തിലും സ്നേഹബന്ധത്തിലും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാറായ അനില്‍ കുംബ്ലെയുടെ പ്രണയം അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ നിരസിച്ചു. ചേതനയെ പൂര്‍ണമായും മനസ്സിലാക്കിയ കുംബ്ലെ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല, ഒടുവില്‍ അവരുടെ മനസ്സില്‍ കുംബ്ലെ ഇടംനേടുക തന്നെ ചെയ്തു. 1999 ജൂലൈ ഒന്നിന് ഇരുവരും ബെംഗളൂരുവില്‍ വിവാഹിതരായി.

Content Highlights: indian cricketer anil kumble and wife chethana ramatheertha love story

Continue reading