കണ്ണാടിയിലെ പ്രതിബിംബമല്ല, ഇരട്ടകളായ ദമ്പതികളാണ്

സെയ്‌ലര്‍ ട്വിന്‍സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കയറിയാല്‍ കാണുന്നവര്‍ക്ക് തോന്നും ഈ ദമ്പതികള്‍ എന്താ മിറര്‍ ഇമേജുകളാണോ പോസ്റ്റ് ചെയ്യുന്നതെന്ന്. എന്നാല്‍ സത്യമതല്ല. രണ്ടും രണ്ടാണ്. എന്നുവച്ചാല്‍ ഐഡന്റിക്കല്‍ ട്വിന്‍സായ യുവതികള്‍ തങ്ങളെപ്പോലെ ഐഡന്റിക്കല്‍ ട്വിന്‍സ് പങ്കാളികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടുപേരും ഒരേ സമയം തന്നെ ഗര്‍ഭിണികളുമാണ് എന്നതാണ് രസകരമായ വാര്‍ത്ത.
അമേരിക്കന്‍ വംശജരായ ബ്രിട്‌നിയും ബ്രിയാനയും സഹോദരങ്ങളായ ജോഷിനെയും ജെറമി സെയ്‌ലറിനെയുമാണ് വിവാഹം കഴിച്ചത്. 2018ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിവാഹസമയത്ത് വലിയ താരങ്ങളെപ്പോലെയാണ് സ്വന്തം നാട്ടിലുള്ളവര്‍ പോലും ഇവരെ സ്വീകരിച്ചത്.
രണ്ട് സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും ഒന്നു ചേര്‍ന്നാണ് @salyerstwins എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നതും. 'Guess what!!?? BOTH couples are pregnant!' എന്നാണ് ഗര്‍ഭവാര്‍ത്ത ഇന്‍സ്റ്റയില്‍ പങ്കുവച്ചുകൊണ്ട് ഇവര്‍ കുറിച്ചത്.
'ഞങ്ങളുടെ കുട്ടികള്‍ കസിന്‍സ് മാത്രമാവില്ല, ശരിക്കും സ്വന്തം സഹോദരങ്ങള്‍ തന്നെയായിരിക്കും. അവരെ കാണാനായി ഞങ്ങള്‍ കാത്തിരിക്കുന്നു, അവര്‍ക്ക് പരസ്പരം കാണാനും.' എന്നാണ് പോസ്റ്റില്‍ കുറിക്കുന്നത്.
ഇവരെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ഇറങ്ങിയിരുന്നു. ഞങ്ങള്‍ രണ്ട് കുടുംബത്തിനും ഇരട്ടകുട്ടികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം എന്നവര്‍ പങ്കുവയ്ക്കുന്നുണ്ട്.
Content Highlights: Identical twin sisters married to identical twin brothers announce they are both pregnant
Content Highlights: