കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറഞ്ഞ ക്രിസി ടെയ്ഗന് നന്ദി അറിയിച്ച് ഹിലരി ക്ലിന്‍ണ്‍

കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും ആ തകർച്ചയെ മറികടന്നതിനെക്കുറിച്ചും തുറന്നുപറയാൻ തയ്യാറായതിന് സൂപ്പർ മോഡലായ ക്രിസി ടെയ്ഗനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹിലരി ക്ലിന്റൺ. ഇത്തരത്തിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ടെയ്ഗന്റെ ഈ തുറന്നു പറച്ചിൽ ആശ്വാസം പകരുമെന്നും മുന്നോട്ട് പോകാൻ പ്രതീക്ഷ നൽകുമെന്നുമാണ് ഹിലരി ക്ലിന്റൺ പറഞ്ഞത്.