അനാവശ്യമായി സ്പര്‍ശിച്ചാല്‍ അത് അമ്മയോട് പറയണം; ഗുഡ് ടച്ച്, ബാഡ് ടച്ച് വീഡിയോയുമായി കൊച്ചുമിടുക്കി

ഗൃഹലക്ഷ്മിയിൽ ഡോ. സൗമ്യ സരിൻ എഴുതുന്ന 'സെക്‌സ് എജ്യുക്കേഷൻ ടോപിക്സ്' എന്ന കോളം സ്ഥിരമായി വായിക്കുന്ന ഒരമ്മ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. കോളത്തിൽ നിന്ന് ലഭിച്ച അറിവുകൾ വീഡിയോയിലൂടെ പങ്കു വെക്കുന്ന മകൾ നന്ദയുടെ വീഡിയോ ആണ് അമ്മ പങ്കുവെച്ചിരിക്കുന്നത്.
ലേഖനത്തില്‍ പറയുന്നതുപോലെ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ചുണ്ടുകള്‍, നെഞ്ച്, കാലുകള്‍ക്കിടയിലെ ഭാഗം, ചന്തി എന്നീ ഭാഗങ്ങളില്‍ മറ്റൊരാള്‍ സ്പര്‍ശിക്കുന്നത് ബാഡ് ടച്ച് ആണെന്ന് വീഡിയോ സന്ദേ ശത്തിലൂടെ ഓർമിപ്പിക്കുകയാണ് കുട്ടി. ഈ ശരീരഭാഗങ്ങളില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അത് അമ്മയോട് പറയണമെന്നും അമ്മ പോലീസില്‍ പറയുമെന്നും നന്ദ പറയുന്നു. അതേ സമയം, ഷെയ്ക്ക് ഹാന്‍ഡ് ഒക്കെ കൊടുക്കാമെന്നും കുട്ടി പറയുന്നുണ്ട്.
ശരിയായ അറിവുകൾ ഗൃഹലക്ഷ്മിയിലൂടെ...ഗൃഹലക്ഷ്മിയിൽ ഡോ. സൗമ്യ സരിൻ എഴുതുന്ന 'സെക്‌സ് എഡ്യുക്കേഷൻ ടോപിക്സ്, എന്ന കോളം സ്ഥിരമായി വായിക്കുന്ന ഒരമ്മ അയച്ചു തന്ന വീഡിയോ ആണിത്. കോളത്തിൽ നിന്ന് ലഭിച്ച അറിവുകൾ കൊച്ചു മിടുക്കി നന്ദു കുട്ടി വീഡിയോയിലൂടെ പങ്കുവെക്കുന്നു.... #grihalakshmimagazine #grihalakshmi #Mathrubhumi
Posted by Grihalakshmi Magazine on Saturday, March 19, 2022
Content Highlights: good touch, bad touch, sexual education for children, grihalakshmi, dr soumya sarin