മകനുമായി അരുതാത്ത ബന്ധം പുലർത്തിയെന്ന് അമ്മ; ഞെട്ടിത്തരിച്ച് പോലീസ്

മകന് പ്രായപൂർത്തിയായ അന്നുമുതൽ മകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നു എന്ന തുറന്നുപറച്ചിലുമായി അമ്മ. ഫ്‌ളോറിഡയിലാണ് സംഭവം. 22 കാരനായ മകൻ ഷെയൻ ക്ലെമൻസ് തന്നെ ഉപദ്രവിക്കുന്നതായി കാണിച്ച് അമ്മ ക്രിസ്റ്റീന ക്ലെമൻസ് പോലീസിൽ പരാതി നൽകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
അമ്മ പോലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ മകൻ അമ്മയുമായി പതിനെട്ട് വയസ്സുമുതൽ താൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പോലീസിനോട് തുറന്നുപറയുകയായിരുന്നു. 46കാരിയാണ് ക്രിസ്റ്റീന. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ ഇക്കാര്യം തുറന്നുസമ്മതിച്ചു. ഏകദേശം നൂറുതവണ മാത്രമെന്നായിരുന്നു അവരുടെ ന്യായീകരണം.
പോൾക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജഡ്ഡ് ആണ് മകന്റെയും അമ്മയുടെയും ചിത്രങ്ങൾ സഹിതം ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തുടർന്ന് ക്രിസ്റ്റീനയുടെ ഭർത്താവിനോട് പോലീസ് അമ്മയും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നോ എന്ന് പോലീസ് ഇവരുടെ ഭർത്താവിനോട് ആരാഞ്ഞു. എന്നാൽ തനിക്ക് ഇതേപറ്റി അറിയില്ലെന്നാണ് ഭർത്താവ് പറഞ്ഞത്.
തങ്ങളുടേത് സന്തുഷ്ടകരമായ ദാമ്പത്യമായിരുന്നുവെന്നുവെന്ന് തുറന്നുപറഞ്ഞ അയാൾ മകനും ഭാര്യയും റൂമിൽ കയറി വാതിലടക്കാറുണ്ടായിരുന്നെന്നും അതിൽ ചെറുതായി സംശയം തോന്നിയിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. സെപ്റ്റംബർ 4ന് 5250 ഡോളറിന്റെ ബോണ്ടിൽ ക്രിസ്റ്റീനയെ മോചിപ്പിച്ചു. എന്നാൽ മകൻ ഗാർഹിക പീഡനത്തിന് ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.
ഇത്തരം സംഭവങ്ങൾ അപലപനീയമാണെന്ന് കൗണ്ടി ഷെരീഫ് അഭിപ്രായപ്പെട്ടു.
Content Highlights: A Florida mother confessed to having a sexual relationship with her son since he was 18, leading to police involvement and legal consequences.