പത്തുവര്‍ഷത്തിനുശേഷം മയില്‍ ടാറ്റൂവിന് നല്‍കിയ മേക്കോവര്‍, ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക

-
-

മേരിക്കന്‍ റാപ്പറായ കാര്‍ഡി ബിയുടെ ടാറ്റൂ പ്രശസ്തമാണ്. വര്‍ഷങ്ങളായി മയിലിന്റെ രൂപത്തിലുള്ള ടാറ്റുവുമായാണ് കാര്‍ഡി നടക്കുന്നത്. കാലം പോകേ ടാറ്റുവിന് മങ്ങല്‍ വന്നു, അങ്ങനെയാണ് ഒന്നു ടച്ച്അപ് ചെയ്‌തെടുക്കാന്‍ താരം തീരുമാനിച്ചത്. കാര്‍ഡി ടാറ്റൂ പരിഷ്‌കരിക്കുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

ഏറെ വേദന സഹിച്ചാണ് താരം ടാറ്റുവിന് പുത്തന്‍ലുക്ക് നല്‍കിയതെന്നു പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടാറ്റു ടച്ച്അപ് ചെയ്യുന്നതിന് മുമ്പും ശേഷവും എന്നു പറഞ്ഞ് കാര്‍ഡി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ''പത്തുവര്‍ഷത്തിനു ശേഷം ഞാനെന്റെ മയില്‍പ്പീലി ടാറ്റൂവിന് ഒരു മേക്കോവര്‍ നല്‍കി. ഈ ആഴ്ച്ച മുഴുവന്‍ ടാറ്റൂ ചെയ്തതിന്റെ ഭാഗമായി മണിക്കൂറുകളോളമാണ് വേദന സഹിച്ചത്''. - കാര്‍ഡി കുറിച്ചു. 

മയിലിന്റെ ടാറ്റൂവിന് നിറം കൂട്ടിയും ചുറ്റിനും ധാരാളം പൂക്കള്‍ വരച്ചുമൊക്കെയാണ് മേക്കോവര്‍ നല്‍കിയിരിക്കുന്നത്. ഇളംനിറത്തിലുണ്ടായിരുന്ന ടാറ്റൂവിന്റെ സ്ഥാനത്ത് കടുംനിറത്തിലുള്ള അതിമനോഹരമായ ടാറ്റൂവാണ് ഇപ്പോഴുള്ളത്. മനോഹരമായി, വേദന കുറച്ച് ടാറ്റൂ പരിഷ്‌കരിച്ചെടുത്ത ഡിസൈനര്‍ക്കും കാര്‍ഡി നന്ദി പറയുന്നുണ്ട്. 

Content Highlights: Cardi B peacock tattoo redone after 10 years

Content Highlights: