രണ്ടാം വിവാഹം, 'കറുത്ത വര്‍ഗക്കാരിയുടെ മകള്‍'; രാജകുടുംബത്തിലെ 'സദാചാരത്തെ' വെല്ലുവിളിച്ച പ്രണയകഥ

ബ്രിട്ടീഷ് രാജകുടുംബത്തെയൊന്നാകെ പിടിച്ചുലച്ച പ്രണയവും വിവാഹവുമായിരുന്നു ഹാരി രാജകുമാരന്റേയും ഹോളിവുഡ് താരം മേഗന്‍ മെര്‍ക്കലിന്റേയും. രാജകീയ പാരമ്പര്യമോ രാജരക്തമോ ഇല്ലാത്ത, മാതാവ് കറുത്ത വംശജയായ, ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നുള്ള മേഗനെ ബക്കിങ്ഹാം കൊട്ടാരത്തിലെ മരുമകളായി വരവേല്‍ക്കാന്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഹാരിക്ക് പ്രണയിക്കാനും പങ്കാളിയാക്കാനും വേറെ ആരേയും കിട്ടിയില്ലേ എന്ന് കൊട്ടാരത്തിലെ ജോലിക്കാര്‍ വരെ മുറുമുറുത്തു.
മേഗന്റെ രണ്ടാം വിവാഹമാണ് എന്നതും ഹാരിയേക്കാള്‍ മൂന്ന് വയസ് കൂടുതലാണ് എന്നതും ഇരുവരും തമ്മിലുള്ള അന്തരങ്ങളുടെ പട്ടികയുടെ നീളംകൂട്ടി. എന്നാല്‍ ഹാരിയും മേഗനും തമ്മിലുള്ള പ്രണയത്തില്‍ ഈ എതിര്‍പ്പുകളെല്ലാം അപ്പൂപ്പന്‍താടികള്‍ പോലെ പറന്നുപോയി. ഒടുവില്‍ പ്രതിസന്ധികളുടെ കടല്‍ താണ്ടി ഇരുവരും 2018 മെയ് 19-ന് വിവാഹജീവിതത്തിന്റെ തീരം തൊട്ടു.
Content Highlights: prince harry and meghan markles love story