ഇതാണ് അനുമോളുടെ വരൻ: ഭുവനേഷിനെ തിരഞ്ഞ് സോഷ്യൽ മീഡിയ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ ആർ.എസ്. (കാർത്തു) ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി. വധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അനുമോളുടെ ഭർത്താവിനെ തിരഞ്ഞുള്ള ഓട്ടത്തിലായി സോഷ്യൽ മീഡിയ. വിവാഹ ചിത്രങ്ങൾ അനുമോൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഞങ്ങൾ വിവാഹിതരായി, എന്റെ കല്യാണം കഴിഞ്ഞു എന്നീ ക്യാപ്ഷനുകളോടെ വിവാഹ വിഡിയോയും അനുമോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഇന്റഫ്‌ളുവൻസറുമായ ഭുവനേഷ് രാജേന്ദിരനാണ് ഭർത്താവ്.
ഫാഷൻ, ട്രാവൽ, ലൈഫ് സ്‌റ്റൈൽ എന്നിവയിലാണ് ഭുവനേഷിന്റെ താത്പര്യം. കൂടാതെ മോഡലിംഗിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹത്തിന്റെ വിശേഷങ്ങൾ നേരത്തെ പുറത്തുവിടാതിരുന്നത് മനപ്പൂർവ്വമാണെന്ന് താരം പിന്നീട് വ്യക്തമാക്കി.
ഗുരുവായൂരിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു വേഷം. വരനും കേരള കസവ് മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വിവാഹമണ്ഡപത്തിൽ എത്തിയത്.
തിങ്കളാഴ്ച 'ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം' എന്ന അടിക്കുറിപ്പോടെ അനുമോൾ പുതിയ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രങ്ങൾ വിവാഹവുമായി ബന്ധപ്പെട്ടതാണെന്ന് താരം എവിടെയും വ്യക്തമാക്കിയിട്ടില്ലായിരുന്നു.
കസവുസാരിയിൽ അതീവ സുന്ദരിയായ അനുമോളെ ചിത്രങ്ങളിൽ കാണാം. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പൂക്കളും പരമ്പരാഗത അലങ്കാരങ്ങളുമൊക്കെയുള്ള പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ. ഇതോടെയാണ് പോസ്റ്റിന് പിന്നിലെ 'പുതിയ തുടക്കം' എന്താണെന്ന ചർച്ചയും സജീവമായി.
കഴിഞ്ഞ ദിവസങ്ങളിലും വിവാഹത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴും അനുമോൾ രസകരമായ മറുപടിയാണ് നൽകിയത്. 'നാളെയാണ് കല്യാണം' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ പ്രതികരണം. വിവാഹത്തിന് ആരെയൊക്കെ ക്ഷണിച്ചുവെന്ന ചോദ്യത്തിന് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെയെല്ലാം വിളിച്ചിട്ടുണ്ടെന്നും അനുമോൾ പറഞ്ഞിരുന്നു.
എന്നാൽ ഇത് ശരിക്കുമുള്ള വിവാഹമാണോയെന്നും ആരാധകരിൽ ആദ്യം സംശയമുയർത്തിയിരുന്നു. എന്നാൽ വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധിയാളുകൾ ആശംസകളുമായെത്തി. ഇത് ശരിക്കുമുള്ള കല്യാണമാണോയെന്നും സീരിയൽ ഷൂട്ടാണെന്നും കരുതിയെന്നെല്ലാം കമന്റുകൾ വന്നിട്ടുണ്ട്.
ടെലിവിഷൻ പരമ്പരകളിലൂടെയും ജനപ്രിയ കോമഡി ഷോകളിലൂടെയുമാണ് അനുമോൾ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായെത്തിയ അനുമോൾ ഒടുവിൽ ടൈറ്റിൽ വിന്നറായി മാറി.
Content Highlights: Bigg Boss Malayalam Season 7 winner Anumol RS married actor and model Bhuvanesh Rajendir., The wedding ceremony took place secretly at the Guruvayur Temple with close family and friends., Anumol shared her wedding video and photos officially through her YouTube channel and social media handles.