ബിക്കിനി ബോഡി എങ്ങനെ നേടാമെന്നോ? കുറിക്കു കൊള്ളുന്ന പോസ്റ്റുമായി അങ്കിത

-
-

സൂപ്പർ മോഡലും മാരത്തൺ ഓട്ടക്കാരനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കോൻവാറും സമൂഹമാധ്യമത്തിൽ സജീവമാണ്. കൊറോണക്കാലമായതോടെ തിരക്കുകളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് വീട്ടുവിശേഷങ്ങൾ പങ്കുവെക്കാൻ മിലിന്ദും അങ്കിതയും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അങ്കിത സമൂഹമാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റാണ് വൈറലാകുന്നത്. ബോഡിപോസിറ്റിവിറ്റി എന്ന ആശയം ഉൾക്കൊള്ളുന്നൊരു പോസ്റ്റാണ് അങ്കിത പങ്കുവച്ചിരിക്കുന്നത്. 

ബിക്കിനി ധരിക്കാൻ അതിനനുകൂലമായ ശരീരം വേണമെന്ന പഴഞ്ചൻ സങ്കൽപത്തെ കാറ്റിൽപ്പറത്തുന്ന പോസ്റ്റാണ് അങ്കിതയുടേത്. രസകരമായ രീതിയിലാണ് ഈ ആശയത്തെ അങ്കിത കുറിച്ചിരിക്കുന്നത്. എങ്ങനെ ഒരു ബിക്കിനി ബോഡി സ്വന്തമാക്കാം എന്നാണോ? നിങ്ങളുടെ ബിക്കിനി അങ്ങു ധരിക്കുക, അത്ര തന്നെ- എന്നാണ് അങ്കിത കുറിച്ചിരിക്കുന്നത്. 

മെലിഞ്ഞ് ബിക്കിനിക്ക് അനുകൂലമാവുമ്പോൾ മാത്രം ധരിക്കാൻ നിൽക്കാതെ സ്വന്തം ശരീരത്തെ അം​ഗീകരിക്കാനും ഇഷ്ടങ്ങൾക്കനുസരിച്ച് വസ്ത്രം ധരിക്കാനും പറഞ്ഞുവെക്കുകയാണ് അങ്കിത. മിലിന്ദ് പകർത്തിയ തന്റെ ബിക്കിനി ചിത്രത്തിനു കീഴെയാണ് ഇവ കുറിച്ചിരിക്കുന്നത്. ബോഡിപോസിറ്റിവിറ്റി, അവനവനെ സ്നേഹിക്കൂ തുടങ്ങിയ ഹാഷ്ടാ​ഗുകളും നൽകിയിട്ടുണ്ട്.

നിരവധി പേരാണ് അങ്കിതയുടെ പോസ്റ്റിനു കീഴെ കമന്റുകളുമായെത്തിയത്. പല പെൺകുട്ടികളും പറയാൻ ആ​ഗ്രഹിക്കുന്ന കാര്യമാണ് ഇതെന്നും അവനവനെ സ്നേഹിക്കുക എന്നതാണ് മറ്റെല്ലാത്തിനേക്കാളും പ്രധാനമെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: ankita konwar instagram post on body positivity

Content Highlights: