ടൊറന്റോ റെഡ് കാർപെറ്റിൽ കാഞ്ചീപുരം സിൽക്കും കാശുമാലയും; തരംഗമായി കീർത്തി സുരേഷ്

keerthi suresh|PHOTO:instagram.com/keerthysureshofficial/
keerthi suresh|PHOTO:instagram.com/keerthysureshofficial/

ന്താരാഷ്ട്ര ചലച്ചിത്രമേളയായ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കീർത്തി സുരേഷ് എത്തിയ ലുക്കാണ് ഇപ്പോൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുന്നത്. 'ഡൊറോത്തി' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനായാണ് താരം ടൊറന്റോയിൽ എത്തിയത്. റെഡ് കാർപെറ്റിലെ വെസ്റ്റേൺ ഗൗണുകൾക്കും ആധുനിക വസ്ത്രങ്ങൾക്കും ഇടയിൽ തനതായ ദക്ഷിണേന്ത്യൻ സംസ്‌കാരവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചാണ് കീർത്തിയുടെ ഔട്ട്ഫിറ്റ് തിളങ്ങിയത്. തന്റെ തമിഴ്, കേരള പാരമ്പര്യങ്ങളുടെ സമന്വയമാണ് ഈ ലുക്കിലൂടെ താൻ അവതരിപ്പിച്ചതെന്ന് കീർത്തി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കാഞ്ചീപുരം സിൽക്കും കാശുമാലയും

പരമ്പരാഗത ശൈലിയെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങളോട് കൂട്ടിച്ചേർത്ത മനോഹരമായ ഒരു ഫ്യൂഷൻ വസ്ത്രധാരണമാണ് കീർത്തി തെരഞ്ഞെടുത്തത്. തമിഴ്നാടിന്റെ പ്രൗഢി വിളിച്ചോതുന്ന കാഞ്ചീപുരം പട്ടിനൊപ്പം കേരളത്തിന്റെ തനത് പരമ്പരാഗത ആഭരണമായ കാശുമാലയും അണിഞ്ഞാണ് താരം ക്യാമറകൾക്ക് മുന്നിലെത്തിയത്.

ഹാൻഡ് എംബ്രോയ്ഡറി ചെയ്ത വൈൻ റെഡ് ഔട്ട്ഫിറ്റ് പ്രശസ്ത ഫാഷൻ ഡിസൈനർ കരൺ തോറാനിയാണ് കസ്റ്റമൈസ് ചെയ്ത് രൂപകൽപ്പന ചെയ്തത്. പ്രശസ്ത സ്‌റ്റൈലിസ്റ്റ് ആമി പട്ടേലാണ് കീർത്തിയെ ഈ രാജകീയ ലുക്കിൽ ഒരുക്കിയെടുത്തത്. മനോഹരമായ കാശുമാലയും മാച്ചിംഗ് ആഭരണങ്ങളും ചേർന്നതോടെ റോയൽ ലുക്കാണ് ഈ ഫ്യൂഷൻ ഡ്രസിന് കൈവന്നത്. കാഞ്ചീവരം സിൽക്ക് ഷാളും പ്രിന്റഡ് മാച്ചിംങ് ബ്ലൗസും സറി വർക്കും ചേർന്നതായിരുന്നു ഔട്ട്ഫിറ്റ്.

കാഞ്ചീപുരം സിൽക്ക് ഫ്യൂഷൻ ലെഹങ്ക അല്ലെങ്കിൽ കാഞ്ചീപുരം ലംഗ വോണിയാണ് ഈ ഔട്ട്ഫിറ്റ്. സാധാരണയായി ദക്ഷിണേന്ത്യൻ പാവാട-ദാവണിയുടെയും ആധുനിക ഷ്രഗ് ലെയറിംഗിന്റെയും മിക്‌സാണ് ഈ ഔട്ട്ഫിറ്റെന്നും പറയാം.

ചിത്രങ്ങൾ കീർത്തി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചതോടെ ആരാധകരും സിനിമാ പ്രേമികളും ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ബിന്ദിയുടെ മിനിമൽ മേക്കപ്പും ക്രിസ്റ്റൻ വിക്ടോറിയ ക്ലോണ്ട്‌സിന്റെ  ഹെയർ സ്‌റ്റൈലിംഗും കീർത്തിയെ കൂടുതൽ മനോഹരിയാക്കി.

Content Highlights: Keerthy Suresh represented South Indian culture at the Toronto International Film Festival (TIFF)., She wore a custom wine-red Kanchipuram silk fusion outfit designed by Karan Torani., The traditional look was completed with a classic Kasumala necklace styled by Ami Patel., Photos shared on social media have gone viral among fans and fashion enthusiasts.