ടിറയുടെ മുഖമാകാൻ അഹാൻ പാണ്ഡെ; പുരുഷതാരത്തെ ബ്രാൻഡ് അംബാസിഡറാക്കുന്ന ആദ്യ ബ്യൂട്ടി റീട്ടെയിലർ

#News Desk

റിലയൻസ് റീട്ടെയിലിന്റെ ഓംനിചാനൽ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറയുടെ ബ്രാൻഡ് അംബാസിഡറായി അഹാൻ പാണ്ഡെ.  സൈയാര എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയനായ അഹാനെ മുഖമാക്കിയതിലൂടെ പുരുഷതാരത്തെ ബ്രാൻഡ് അംബാസിഡറാക്കുന്ന രാജ്യത്തെ ആദ്യ ബ്യൂട്ടി റീട്ടെയിലറായി ടിറ മാറി. 'YOU. MORE THAN ANYTHING' എന്ന ക്യാമ്പെയിനിന് തുടക്കമിട്ടുകൊണ്ടാണ് ടിറ തങ്ങളുടെ പുരുഷ ബ്രാൻഡ് അംബാസിഡറെ പ്രഖ്യാപിച്ചത്.

'തികച്ചും വ്യക്തിപരമായ ഒന്നാണ് സൗന്ദര്യം എന്നാാണ് ടിറ വിശ്വസിക്കുന്നത്. ഓരോ വ്യക്തിയുടെയും വളർച്ചയ്‌ക്കൊപ്പം അവരുടെ സൗന്ദര്യ സങ്കൽപ്പങ്ങളും മാറുന്നുണ്ട്. YOU. MORE THAN ANYTHING. ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ് അഹാൻ പാണ്ഡെയെ ടിറ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തതും.' -ടിറ സഹസ്ഥാപകയും സിഇഒയുമായ ഭക്തി മോദി പറയുന്നു.

Content Highlights: Reliance Retail’s Tira makes history as the first Indian beauty retailer to appoint a male brand ambassador, Ahaan Panday. The 'Siyara' actor leads the 'YOU. MORE THAN ANYTHING' campaign, promoting personalized beauty for all genders.