21 കോടി രൂപയുടെ 'ചീങ്കണ്ണിത്തോൽ' വാച്ച്; മെറ്റ് ഗാലയിൽ ഷാരൂഖ് ഖാൻ ധരിച്ച ആഡംബര വാച്ചിന്റെ വിശേഷങ്ങൾ

മെറ്റ് ഗാലയിലെ ലുക്കിൽ ഷാരൂഖ് ഖാൻ, പാടെക് ഫിലിപ്പ് വാച്ച് | Photos: Facebook
മെറ്റ് ഗാലയിലെ ലുക്കിൽ ഷാരൂഖ് ഖാൻ, പാടെക് ഫിലിപ്പ് വാച്ച് | Photos: Facebook

ഇത്തവണത്തെ മെറ്റ് ഗാലയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒരാളായിരുന്നു ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. ആദ്യത്തെ മെറ്റ് ഗാലയില്‍ അതീവ സ്റ്റൈലിഷായാണ് കിങ് ഖാന്‍ എത്തിയത്. സബ്യസാചി രൂപകല്‍പ്പന ചെയ്ത കിടിലന്‍ വസ്ത്രങ്ങളും അതിനൊത്ത ആക്‌സസറികളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. ഷാരൂഖ് ഖാന്‍ മെറ്റ് ഗാലയില്‍ ധരിച്ച വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. 

ലക്ഷ്വറിയുടെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന വാച്ചാണ് ഖാന്‍ ധരിച്ചിരുന്നത്. അത്യപൂര്‍വ്വമായ ഈ വാച്ചിന് 25 ലക്ഷം ഡോളര്‍ അഥവാ 21 കോടി രൂപയാണ് വില. പാടെക് ഫിലിപ്പ് എന്ന സ്വിസ് കമ്പനിയുടേതാണ് ആഡംബരത്തിന്റെ അടയാളമായ ഈ വാച്ച്. പാടെക് ഫിലിപ്പിന്റെ ഗ്രാന്‍ഡ് കോംപ്ലിക്കേഷന്‍സ് 6300 ജി എന്ന മോഡലാണ് കിങ് ഖാന്‍ തന്റെ ഇടംകൈയില്‍ ധരിച്ചത്. 

ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും സങ്കീര്‍ണമായ വാച്ച് എന്നാണ് ഈ മോഡല്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെയാണ് ഇത്ര വലിയ വിലയും. പെര്‍പെച്വല്‍ കലണ്ടര്‍, ചന്ദ്രന്റെ വൃദ്ധിക്ഷയം, ഡേറ്റ് റിപ്പീറ്റര്‍ എന്നിവയെല്ലാം വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം തന്നെയാണ് വാച്ചിനെ സങ്കീര്‍ണമാക്കുന്നതും. 

Patek - 6300/403g

Patek Philippe has created a new alliance between Haute Horlogerie and Haute Joaillerie by reinterpreting its most complicated wristwatch in a white gold version set with 118 baguette-cut emeralds (7.87 cts) and 291 baguette-cut diamonds (20.54 cts), using the “invisible setting” technique. Among the 20 complications are five acoustic functions, including two patented world exclusives: an alarm sounding the programmed time and a date-repeater striking the date at will. The reversible double-sided case is distinguished by its patented swivel mechanism, enabling it to be worn with either dial visible. This watch is accompanied by white gold cufflinks set with a row of baguette-cut emeralds. #PatekTime #PatekPhilippe

Posted by de Boulle Diamond & Jewelry on Wednesday, March 19, 2025

വൈറ്റ് ഗോള്‍ഡ് കൊണ്ടാണ് വാച്ചിന്റെ കെയ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. വിലയേറിയ നൂറുകണക്കിന് കല്ലുകള്‍ വാച്ചില്‍ പതിപ്പിച്ചിട്ടുണ്ട്. 118 മരതകക്കല്ലുകളും 291 വജ്രങ്ങളും വിദഗ്ധമായാണ് വാച്ചില്‍ ഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ വാച്ച് കൈയില്‍ ധരിച്ചാല്‍ അതൊരു ആഭരണമായി തോന്നും. 

Behind the scenes with Patek Philippe

Behind the scenes with Patek Philippe. Gemsetting Grand Complications 6300. This complicated wrist watch is set featuring the “invisible setting” technique with 118 baguette-cut blue sapphires (11.9 cts) and 291 baguette-cut diamonds (20.54 cts). ⠀⠀⠀⠀⠀⠀⠀⠀⠀ Discover the exquisite craftsmanship of Patek Phillipe at our newly opened store at 75 Queen St, Auckland.

Posted by Partridge Jewellers on Monday, January 16, 2023

ഇരുപത് പ്രത്യേക ഫീച്ചറുകള്‍ അഥവാ 'കോംപ്ലിക്കേഷനുകള്‍' ആണ് വാച്ചിനുള്ളത്. ഇതില്‍ അഞ്ചെണ്ണം വ്യത്യസ്തമായ സൗണ്ട് ഫങ്ഷനുകളാണ്. അതില്‍ രണ്ടെണ്ണം മറ്റെവിടെയും കാണാന്‍ കഴിയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. നമ്മള്‍ സെറ്റ് ചെയ്യുന്ന കൃത്യസമയത്ത് ശബ്ദം മുഴക്കുന്ന അലാറമാണ് ഇതിലൊന്ന്. ആവശ്യമുള്ളപ്പോഴെല്ലാം ആ ദിവസത്തെ തിയ്യതി അറിയിക്കുന്ന ഡേറ്റ് റിപ്പീറ്ററാണ് രണ്ടാമത്തേത്. 

രണ്ട് ഫെയ്‌സുകളാണ് വാച്ചിനുള്ളത്. ഒന്നില്‍ സമയവും മറ്റൊരു സമയമേഖലയിലെ സമയവും ചന്ദ്രന്റെ വൃദ്ധിക്ഷയവുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കാണാന്‍ കഴിയുക. രണ്ടാമത്തെ ഫെയ്‌സില്‍ ദിവസവും മാസവും വര്‍ഷവും അധിവര്‍ഷവുമുള്‍പ്പെടെ കാണിക്കുന്ന കലണ്ടറാണുള്ളത്. തിരിക്കാന്‍ കഴിയുന്ന കെയ്‌സായതിനാല്‍ ഏത് ഫെയ്‌സ് മുകളില്‍ വരുന്നതരത്തിലും നമുക്ക് ഇത് ധരിക്കാം. 

കൈകള്‍ കൊണ്ട് വൈന്‍ഡ് ചെയ്ത മെക്കാനിക്കല്‍ വാച്ചാണ് ഇത്. അത്യധികം വൈദഗ്ധ്യം ആവശ്യമായ ജോലിയാണ് ഇത്. അടുത്ത വൈന്‍ഡിങ്ങിനായി എത്ര സമയം ഇനി ബാക്കിയുണ്ട് എന്ന് വാച്ചില്‍ കാണിക്കും. ചീങ്കണ്ണിയുടെ തുകല്‍ കൊണ്ടുള്ള തിളങ്ങുന്ന സ്ട്രാപ്പാണ് വാച്ചിന്റേത്. വര്‍ഷങ്ങളെടുത്താണ് ഈ വാച്ച് നിര്‍മ്മിക്കുന്നത്. 

Content Highlights: Shah Rukh Khan Wore A Rs 21-Crore Watch To Met Gala 2025. Why It Is So Expensive