ഇത് സാരിയല്ലാതെ ചാക്കായിട്ട് തോന്നിയോ: കല്യാണത്തിന് 10 ദിവസം മുൻപെടുത്തതാണ് മന്ത്രകോടി-റിമി ടോമി

Rimi Tomy,Libin Mathew
Rimi Tomy,Libin Mathew

ഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. റിമി തന്റെ മന്ത്രകോടിയെക്കുറിച്ച് വിവാഹസത്ക്കാരത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയോടൊപ്പം കൈകളിൽ അണിഞ്ഞിരുന്ന ഷാളിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യമാണ് ഇത്തരമൊരു തമാശയിലേയ്ക്ക് നയിച്ചത്. ഡബിൾ ദുപ്പട്ട് സ്റ്റൈലിലാണ് റിമി മന്ത്രകോടി ഉടുത്തിരുന്നത്. കൈകളിലെ ഡിസൈനർ ഷാളെന്താണെന്നാണ് അവതാരകൻ ചോദിച്ചത്. മറുപടിയായി ഇത് ചാക്കായിട്ട് തോന്നിയോ എന്നായിരുന്നു റിമിയുടെ തമാശ കലർന്ന മറുപടി. തുടർന്ന വിവാഹവസ്ത്രങ്ങളെടുത്തതിനെക്കുറിച്ചും റിമി പറഞ്ഞു.

താൻ ലിബിനൊപ്പം വിവാഹത്തിന് പത്ത് ദിവസം മുൻപ് മാത്രമാണ് വിവാഹ വസ്ത്രങ്ങളെടുക്കാൻ ഡോംബിവല്ലിയിലെ കടയിൽ പോയതെന്നും ആദ്യ കാഴ്ചയിൽ ഇഷ്ടപ്പെട്ട വസ്ത്രങ്ങളെടുത്ത് മടങ്ങുകയായിരുന്നെന്നും റിമി ടോമി പറഞ്ഞു.'ഒരുപാട് കടകളിൽ കയറി ഒരുപാട് വസ്ത്രങ്ങൾ നോക്കി തിരഞ്ഞെടുത്തതൊന്നുമല്ല. കല്യാണത്തിന് പത്ത് ദിവസം മുൻപ് ലിബിനൊപ്പം ഡോംബിവല്ലിയിലെ ഒരു കടയിൽ പോയി. അവർ ആദ്യം കാണിച്ചത് ഈ സാരി ആയിരുന്നു. ഇത് തന്നെ മതിയെന്ന് ഞങ്ങൾ രണ്ടും പറഞ്ഞു. അത് വാങ്ങി ഇറങ്ങി. ഗൗണിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. അന്ധേരിയിലെ ഒരു കടയിൽ നിന്നാണ് അത് വാങ്ങിയത്. കടക്കാർക്ക് വരെ അതിശയം ആയിരുന്നു.-റിമി പറഞ്ഞു.

അവർ വരെ പറഞ്ഞു, കല്യാണത്തിന് പത്ത് ദിവസം മുൻപൊന്നും ആരും വന്ന് വസ്ത്രമൊന്നും വാങ്ങില്ലെന്ന്. അവിടെയും ആദ്യം കണ്ട ഗൗൺ സെലക്ട് ചെയ്തു. ഇട്ട് നോക്കിയപ്പോൾ കറക്റ്റ് ആയിരുന്നു. കല്യാണം ഒരു മാസം മുൻപാണ് തീരുമാനിച്ചത്. വിവാഹ വസ്ത്രങ്ങളൊക്കെ പെട്ടെന്ന് തുന്നിച്ചെടുക്കേണ്ടേന്നും സമയം ഉണ്ടാകില്ലെന്നുമൊക്കെ ഒരുപാട് പേർ പറഞ്ഞു. പക്ഷേ ഒന്നും ചെയ്തില്ല. പെട്ടെന്നൊരു ദിവസം പോയി എല്ലാം വാങ്ങി വന്നുവെന്നുമാണ് റിമി പറഞ്ഞത്. വിവാഹത്തിന് വൈറ്റ് ഗൗണിലായിരുന്നു റിമി എത്തിയത്. നീല സ്യൂട്ട് ആയിരുന്നു ലിബിന്റെ വേഷം.

കോറൽ പിങ്ക് സാരിയിൽ തിളങ്ങി റിമി

വിവാഹസത്ക്കാരത്തിൽ കോറൽ പിങ്ക്് നിറത്തിലുള്ള മനോഹരമായ സിൽക്ക് സാരിയാണ് റിമി അണിഞ്ഞത്.സാരി ഡബിൾ ദുപ്പട്ട സ്റ്റൈലിലാണ് ഡ്രേപ് ചെയ്തിരുന്നത്. പരമ്പരാഗത ഭംഗിയും ആഡംബരവും ഒരുപോലെ ഒത്തുചേർന്ന വേഷമാണ് റിമി മന്ത്രകോടിയ്ക്കായി തിരഞ്ഞെടുത്തത്. സാരിയിൽ സ്വർണനിറത്തിലുള്ള സൂക്ഷ്മമായ ജ്യാമിതീയ ഡിസൈനുകൾ മനോഹരമായി നെയ്തുചേർത്തിട്ടുണ്ട്. സാരിയുടെ ബോർഡറിലും പല്ലുവിലും സമൃദ്ധമായ ഗോൾഡൻ ഹാൻഡ് വർക്ക് നൽകിയിരിക്കുന്നത് വസ്ത്രത്തിന് കൂടുതൽ രാജകീയ പ്രൗഢി പകർന്നു.സാരിക്ക് കൂടുകൽ ഭംഗി നൽകുന്ന പീച്ച് പിങ്ക് നിറത്തിലുള്ള ബ്ലൗസാണ് താരം പെയർ ചെയ്തത്. പൂക്കളുടെ രൂപത്തിലുള്ള മനോഹരമായ എംബ്രോയ്ഡറി വർക്കും അലങ്കാരങ്ങളുമായിരുന്നു ബ്ലൗസിന്റെ പ്രത്യേകത. സാരിയോടൊപ്പം റാണി പിങ്ക് കളർ ഡിസൈനർ ദുപ്പട്ടയും ചേർന്നപ്പോൾ വിവാഹലുക്കിന് പൂർണത വന്നു.

ആഭരണങ്ങളിലും പരമ്പരാഗത ശൈലിക്കാണ് പ്രാധാന്യം നൽകിയത്. പച്ച നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച വലിയ സ്റ്റോൺ ചോക്കറും അതിനോട് ചേരുന്ന കമ്മലുകളുമാണ് അണിഞ്ഞിരിക്കുന്നത്. നെറ്റിയിൽ മനോഹരമായ മാംഗ് ടിക്കയും കൂടി അണിഞ്ഞതോടെ റിമി കൂടുതൽ സുന്ദരിയായി. ഒതുക്കി പിന്നിലേക്ക് കെട്ടിയ മുടിയും ബ്രെഡൽ മേക്കപ്പും ലുക്കിനെ കൂടുതൽ സ്റ്റൈലിഷാക്കി.

Content Highlights: Rimi Tomy shares funny remarks about her mandrakodi shawl resembling a sack., She bought her wedding dress just 10 days before the wedding at Dombivli., Rimi wore a coral pink silk saree with double dupatta style for her reception., Her traditional jewelry and bridal makeup completed her stylish look.