തയ്യല്‍ സൂചി കുത്തിയ ഗൗണില്‍ ഓബ്രേ പ്ലാസ, ബോഡികോണ്‍ ഗൗണില്‍ സുന്ദരിയായി സെലീന; എമ്മിയിലെ ഫാഷന്‍

ഗോള്‍ഡന്‍ ഗ്ലോബിലെ റെഡ് കാര്‍പറ്റിന് പിന്നാലെ എമ്മി പുരസ്‌കാര വേദിയിലും ഫാഷന്‍ പരീക്ഷണങ്ങളുമായി ഹോളിവുഡ് താരങ്ങള്‍. ചുവപ്പും പച്ചയും കറുപ്പും നിറങ്ങള്‍ക്കായിരുന്നു ഇത്തവണ കൂടുതല്‍ താരങ്ങളും തെരഞ്ഞെടുത്തത്.
ഹോളിവുഡ് നടിയും ഗായികയുമായ സുകി വാട്ടര്‍ഹൗസ്, നടി ഓബ്രേ പ്ലാസ, അമേരിക്കയിലെ റിയാലിറ്റി ഷോയായ റുപോള്‍സ് ഡ്രാഗ് റേസ് താരം പ്രിന്‍സസ് പോപ്പി, നടിയും മോഡലും ഡാന്‍സറുമായ എമ്മ ബ്രൂക്ക്‌സ് എന്നിവരുടെ ഫാഷന്‍ സ്റ്റൈലായിരുന്നു ഏറെ വ്യത്യസ്തം. മനോഹരമായ ഗൗണുകള്‍ ധരിച്ച് സെലീന ഗോമസും മേഗന്‍ ഫാഹിയും സാറാ സ്‌നൂക്കും സമ്മി ഹന്റാട്ടിയും കൈയടി നേടി.
നിറവയറുമായി ചുവപ്പ് കട്ടൗട്ട് ഗൗണിലാണ് സുകി വാട്ടര്‍ഹൗസ് എത്തിയത്. മെറ്റേണിറ്റി ഫാഷനില്‍ സാധാരണയായി കട്ടൗട്ട് ഗൗണുകള്‍ ധരിക്കാറില്ല. എന്നാല്‍ അതില്‍ വ്യത്യസ്തത കൊണ്ടുവരികയായിരുന്നു സുകി. ഈ ബാക്ക്‌ലെസ് ഗൗണിന് കമ്മല്‍ മാത്രമാണ് ആഭരണമായി തിരഞ്ഞെടുത്തത്.
ചാരനിറത്തിലുള്ള ഷീര്‍ ഗൗണായിരുന്നു എമ്മ ബ്രൂക്ക്‌സിന്റെ ഔട്ട്ഫിറ്റ്. വസ്ത്രത്തില്‍ നിറയെ കറുപ്പ് ക്രിസ്റ്റല്‍ ഡിസൈനുണ്ടായിരുന്നു. ഇതിനൊപ്പം ബോള്‍ഡ് ഐ മേക്കപ്പും പിങ്ക് ലിപ്സ്റ്റിക്കും അണിഞ്ഞു.
ഇളം മഞ്ഞ നിറത്തിലുള്ള ഗൗണായിരുന്നു ഓബ്രേ പ്ലാസ ധരിച്ചത്. ലോവിന്റെ സ്പ്രിങ്-സമ്മര്‍ 2024 ശേഖരത്തില്‍ നിന്നുള്ളതാണ് ഈ ഗൗണ്‍. ഷോള്‍ഡറിനോട് ചേര്‍ന്നുനല്‍കിയ ഓവര്‍സൈസ്ഡ് തയ്യല്‍ സൂചിയാണ് ഇതിന്റെ പ്രത്യേകത. ഇതിനൊപ്പം ഗോള്‍ഡന്‍ ഹീല്‍സും പെയര്‍ ചെയ്തു.
ശരീരും മുഴുവന്‍ പച്ച നിറവുമായാണ് പ്രിന്‍സസ് പോപ്പി എല്ലാവരേയും അമ്പരപ്പിച്ചത്. മോസ് ഗ്രീന്‍ ഗൗണായിരുന്നു വേഷം. സ്ട്രാപ്പ്‌ലസ് നെക്ക്‌ലൈനും പ്ലീറ്റഡ് ഡിസൈനും ചേര്‍ന്നതാണ് ഈ ഗൗണ്‍. പച്ച നിറത്തില്‍ നീളമുള്ള നഖങ്ങളും വിചിത്രമായ ആഭരണങ്ങളും പോപ്പിയുടെ ലുക്കിനെ വ്യത്യസ്തമാക്കി.
സീ ത്രൂ ബോഡികോണ്‍ ഗൗണിലാണ് സെലീന ഗോമസ് സുന്ദരിയായത്. മെറൂണ്‍ നിറത്തിലുള്ള ഈ ഗൗണിന് ചേരുന്ന ഒരു സില്‍വര്‍ സ്‌റ്റേറ്റ്‌മെന്റ് നെക്ക്‌ളേസും ധരിച്ചു. ബണ്‍ ഹെയര്‍സ്‌റ്റൈലും ബോള്‍ഡ് ലിപ്‌സിറ്റിക്കും താരത്തെ കൂടുതല്‍ ഗ്ലാമറസാക്കി. ഓഫ് ഷോള്‍ഡര്‍ ചുവപ്പ് ഗൗണും വജ്രാഭരണങ്ങളുമായിരുന്നു സാറ സ്‌നൂക്കിന്റെ സെലക്ഷന്‍. മെറൂണ്‍ നിറത്തിലുള്ള ഗൗണില്‍ അതിമനോഹരിയായിരുന്നു മേഗന്‍ ഫാഹി. ഈ ഓഫ് ഷോള്‍ഡര്‍ ഗൗണിന്റെ മുകള്‍ഭാഗത്ത് റോസാപ്പൂക്കള്‍ തുന്നിപിടിപ്പിച്ചിരുന്നു. ഇതിനൊപ്പം കമ്മലും ബ്രേസ്‌ലെറ്റും മാത്രമാണ് താരം പെയര്‍ ചെയ്തത്.
Content Highlights: red carpet emmy 2024 fashion and style