എലഗന്റ് ലുക്കിൽ രാകുൽ പ്രീത് സിങ്; രാജകുമാരിയേപ്പോലെയെന്ന് കമന്റ്

നികേഷ് തിവാരിയുടെ ബിഗ് ബജറ്റ് ഇതിഹാസചിത്രമായ രാമായണത്തിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കുവെച്ച് തന്റെ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി രാകുൽ പ്രീത് സിങ്. ചിത്രത്തിൽ രാവണന്റെ സഹോദരിയായ ശൂർപ്പണഖയാണ് രാകുൽ അവതരിപ്പിക്കുന്നത്.
'ജീവിതത്തേക്കാളും സിനിമയേക്കാളും വലുതെന്ന് തോന്നുന്ന ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്; നമ്മുടെ ചരിത്രം, നമ്മുടെ പൈതൃകം, നമ്മുടെ രാമായണം. നമ്മൾ ഭാരതത്തെ ലോകത്തിന് മുന്നിൽ പ്രതിനിധീകരിക്കുന്നു, അത് ശരിക്കും വാക്കുകൾക്ക് അതീതമായ ഒരു വികാരമാണ്. നിങ്ങളെല്ലാവരും ഞങ്ങളോടൊപ്പം ഈ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത് കാണാൻ കാത്തിരിക്കാനാവില്ല' എന്നാണ് താരം പോസ്റ്റിൽ പറഞ്ഞത്.
ചിത്രത്തിന്റെ പ്രചാരണപരിപാടിയിലെ ലുക്കാണ് പോസ്റ്റിലുള്ളത്. മനോഹരമായ മഞ്ഞസാരിയും കുന്ദൻ ആഭരണങ്ങളും അണിഞ്ഞാണ് രാകുൽ ചടങ്ങിലെത്തിയത്.മഞ്ഞസിൽക്ക് സാരിയിലെ സരി ബോർഡർ അതിന് കൂടുതൽ മനോഹാരിത നൽകി.എംബ്രോയ്ഡറി വർക്കിൽ സമ്പന്നമായ സ്ട്രാപ്‌ലെസ് ഗോൾഡൻ ബ്ലൗസും എടുത്തുപറയേണ്ടതാണ്. ലെയറുകളുള്ള കുന്ദൻ ചോക്കർ, മാച്ചിംഗ് കമ്മലും, മുത്തുകൾ പതിപ്പിച്ച കമർബന്ധ് എന്നിവയും സാരിയോടൊപ്പം പെയർ ചെയ്തിട്ടുണ്ട്.സോഫ്റ്റ് ഗ്ലാം മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. രാജകുമാരിയേപ്പോലെയുണ്ടെന്നും ആരാധകർ കുറിച്ചു.
രാമായണത്തിന്റെ ആദ്യഭാഗം ദീപാവലിക്കും രണ്ടാം ഭാഗം 2027-ലെ ദീപാവലിക്കും തിയേറ്ററുകളിലെത്തും. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, കന്നഡ സൂപ്പർതാരം യാഷ് രാവണനായും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Rakul Preet Singh plays Shurpanakha in Nitesh Tiwari's Ramayana, Actress showcased a traditional yellow saree look at the promotional event, Cast includes Ranbir Kapoor as Rama, Sai Pallavi as Sita, and Yash as Ravana, Ramayana Part 1 scheduled for Diwali 2026, Part 2 for Diwali 2027