വെര്‍ച്വല്‍ മീറ്റിങുകളില്‍ മുഖം തിളങ്ങണോ, ഈ ഈസി മേക്കപ്പ് ടിപ്പുകള്‍ പരീക്ഷിക്കാം

-
-

കൊറോണ ലോക്ഡൗണ്‍ തുടങ്ങിയതോടെ ആളുകളെല്ലാം വര്‍ക്ക് ഫ്രം ഹോമിലാണ്. വീഡിയോ കോണ്‍ഫ്രന്‍സുകളും, സൂം കോളുകളുമൊക്കെയാണ് ഇപ്പോള്‍ മീറ്റിങുകള്‍ പോലും. ക്ലൈന്റ് മീറ്റിങും പ്രോജക്ട് ഡിസ്‌കഷനുമെല്ലാം ഇത്തരത്തിലാകുമ്പോള്‍ ഓഫീസില്‍ പോകുന്നതുപോലെ തന്നെ ഒരുങ്ങിയാലോ. ഇനി ഇത്തരം വെര്‍ച്വല്‍ മീറ്റിങുകള്‍ക്ക് മുമ്പ് എളുപ്പത്തില്‍ ചെയ്യാവുന്ന ഈ മേക്കപ്പ് ടിപ്പ്‌സ് പരീക്ഷിക്കാം. 

1. ചര്‍മ സംരക്ഷണത്തിന് അല്‍പ സമയം

കൊറോണക്കാലമായതോടെ  മുമ്പത്തെ പോലെ പാര്‍ലറുകളിലും സലൂണുകളിലുമൊന്നും ഇടയ്ക്കിടെ പോകാനാവില്ല. മാത്രമല്ല വീട്ടിലിരിക്കുകയല്ലേ എന്ന് കരുതി ദിവസവും ചെയ്തിരുന്ന മോയിസ്ചറൈസിങുപോലും മുടക്കിയിട്ടുണ്ടാവും. എല്ലാ ദിവസവും ക്ലെന്‍സിങ്, ടോണിങ്, മോയിസ്ചറൈസിങ്.. ഈ മൂന്ന് കാര്യങ്ങള്‍ മറക്കാതെ ചെയ്യാം. നിങ്ങളുടെ സിക്‌നി ടൈപ്പിനനുസരിച്ചുള്ള ക്രീമുകളും ലോഷനുകളും തിരഞ്ഞെടുക്കണം. 

2. സൂം കോള്‍ മേക്കപ്പ്

വെര്‍ച്വല്‍ മീറ്റിങുകളില്‍ പ്രസന്റബിള്‍ ഫേസ് നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് മുഖത്ത് വലിയ മേക്കപ്പിന്റെ ആവശ്യമില്ല. ബിബി ക്രീമും( മോയിസ്ചറൈസര്‍, പ്രൈമര്‍, എസ്.പി.എഫ്, ഫൗണ്ടേഷന്‍, കണ്‍സീലര്‍.. ഇവയുടെ കോമ്പിനേഷന്‍), മോയിസ്ചറൈസറും, ഫൗണ്ടേഷനും മതി. പിഗ്മന്റേഷനോ, കറുത്തപാടുകളോ, മുഖക്കുരുവോ മറച്ച് മുഖത്തിന് തെളിച്ചം കിട്ടാന്‍ ഇത് ധാരാളം. 

3. കണ്ണുകളുടെ ക്ഷീണമകറ്റാം

ലോക്ഡൗണ്‍കാലത്ത് കൂടുതല്‍ ആളുകളും സമയം ചിലവഴിച്ചത് ഉറങ്ങാനും ഭക്ഷണത്തിനുമാണ്. ഇതിനൊപ്പം സ്‌ക്രീനില്‍ നോക്കിയുള്ള ഇരുപ്പും കൂടുതലായി. കണ്ണുകളുടെ ക്ഷീണവും കണ്ണിനു താഴെയുള്ള കറുപ്പും ഉറക്കച്ചടവും ഒഴിവാക്കാന്‍ കണ്‍സീലര്‍ സഹായിക്കും. നിങ്ങല്‍ മുഴുവന്‍ സമയവും ഊര്‍ജത്തോടെ ജോലിചെയ്യുകയാണെന്ന് തോന്നട്ടെ.. വേണമെങ്കില്‍ ഐലൈനര്‍ കൊണ്ട് നേര്‍ത്ത രീതിയില്‍ കണ്ണെഴുതുകയും ചെയ്യാം. പുരികങ്ങള്‍ അമിതമായി വളരുന്നതിന് മുമ്പ് ഒരു ബ്രോ പിക്കര്‍ കൊണ്ട് പുരികം വൃത്തിയാക്കാം. 

4. ചുണ്ടുകള്‍ക്കും വേണം ഭംഗി

ചുണ്ടുകള്‍ക്കും അല്‍പം നിറം നല്‍കാം.  ഇതിന് ലിപ്സ്റ്റിക്ക് തന്നെ വേണമെന്നില്ല. ലിപ് സ്റ്റെയിനോ ലിപ് ടിന്റോ ഉപയോഗിക്കാം. ലിപിന്റെ സ്വാഭാവിക നിറം തോന്നുന്ന രീതിയില്‍ മതി. ഒപ്പം ലിപ് ബാമോ ലിപ് മോയിസ്ചറൈസറോ മറക്കാതെ പുരട്ടാം. ലിപ്സ്റ്റിക്ക് അല്പം കൈയിലാക്കി ചീക്ക് ബോണിന്റെ ഭാഗത്തും പുരട്ടാം. ചെറിയൊരു ബ്ലഷ് ഫീലിങിനാണ് ഇത്. 

5. എണ്ണമയമുള്ള ചര്‍മത്തിന് പൗഡര്‍

എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ടീ സോണ്‍ ഭാഗങ്ങളില്‍ അല്‍പം പൗഡറിടാം. മേക്കപ്പിന്റെ തിളക്കം കൂടുതല്‍ സമയം നീണ്ടുനില്‍ക്കാനാണ് ഇത്.

Content Highlights: quick beauty routine before making a official virtual video call

Content Highlights: