പോള്‍ക്ക ഡോട്ട്‌സ് മുതല്‍ ഗിങം ചെക്‌സ് വരെ; മായില്ല, മറയില്ല പ്രിന്റുകള്‍

പ്രതീകാത്മക ചിത്രം | Photos: Getty Images
പ്രതീകാത്മക ചിത്രം | Photos: Getty Images

ത്രയൊക്കെ പരീക്ഷണം നടത്തിയാലും ഓരോ സീസണിലും വാര്‍ഡ്രോബില്‍ ഇടംപിടിക്കുന്ന ചില ഡിസൈനുകളുണ്ട്. 80-കളുടെ വസന്തകാലത്തും 90-സ് കിഡ്‌സിന്റെ വാര്‍ഡ്രോബിലും എന്തിനേറെ പറയുന്നു, ജെന്‍സീ ട്രെന്‍ഡിങ്ങിലുമെല്ലാം ഇടം പിടിച്ചവയാണ് ഈ പ്രിന്റുകള്‍. 

ഫാബ്രിക്കിലും ഡിസൈനിലുമെല്ലാം നവീനതക ളെത്തുന്നുവെങ്കിലും ഈ പ്രിന്റുകള്‍ വാര്‍ ഡോബുകളില്‍നിന്ന് ഇറങ്ങിപ്പോകുന്നില്ല. സ്‌റ്റൈല്‍ ബുക്കില്‍ ഒഴിവാക്കാനാവാത്ത ആ പ്രിന്റുകളെക്കുറിച്ചറിയാം. പ്രിന്‍സ് ഓഫ് പ്രിന്റ്‌സ് എന്നറിയപ്പെടുന്ന പുച്ചി പ്രിന്റ്‌സ് മുതല്‍ പോള്‍ക്ക ഡോട്ടുകള്‍ വരെ വാര്‍ഡ്രോബുകളില്‍ തിളങ്ങി നില്‍ക്കുകയാണ്.

പുച്ചി പ്രിന്റ്‌സ്

ഇറ്റാലിയന്‍ ഫാഷന്‍ ഹൗസായ എമിലിയോ പൂച്ചി അവതരിപ്പിച്ച ജ്യോമെട്രിക് ഷേപ്പുകളടങ്ങുന്ന ഡിസൈനാണ് ഇത്. ബോള്‍ഡ് നിറങ്ങളില്‍ കലര്‍ന്നുകിടക്കുന്ന ഒരു ഡിസൈന്‍ 1960 മുതല്‍ ഫാഷന്‍ ലോകത്തുണ്ട്. സ്‌കര്‍ട്ടിലും മാക്സി ഡ്രസിലും ബീച്ച് ഡ്രസിലുമെല്ലാം പൂച്ചി പ്രിന്റ്‌സ് പരീക്ഷിക്കാം. ലോങ് സ്ലീവ് ഡ്രസിനും ഇത് അനുയോജ്യമാണ്.

Also Read: ഫ്രഞ്ച് ക്രോപ്പ്, ബോബ് വിത്ത് ബാംഗ്‌സ്, ബൗള്‍ കട്ട്...; സ്റ്റൈലിഷ് ലുക്കില്‍ ഹെയര്‍ കട്ട് ചെയ്താലോ

പോള്‍ക്ക ഡോട്ട്‌സ്

പോള്‍ക്ക ഡോട്ടിന്റെ തിരിച്ചുവരവ് ഫാഷന്‍ ലോകം വലിയ രീതിയില്‍ ആഘോഷമാക്കിയതാണ്. കണ്ടംപററി ഫാഷന്‍ ട്രെന്‍ഡിങ്ങില്‍ പോള്‍ക്കയുടെ റെട്രോ സ്‌റ്റൈല്‍ വളരെ വേഗത്തില്‍ സ്വീകാര്യമായി. പോള്‍ക്ക ഡോട്ട് പ്രിന്റ്‌സ് ആക്‌സസറീസുകള്‍ക്കും അതോടെ വലിയ ഡിമാന്റായി.

പോള്‍ ഡോട്ട്‌സ് ഷോര്‍ട്ട് ഡ്രസ് അണിയാന്‍ ജെന്‍സിയും മടികാണിക്കാറില്ല. ഫ്യൂഷന്‍ സ്‌റ്റൈലിങ്ങിനോടും അവരുടെ ഫാഷന്‍ താത്പ ര്യങ്ങള്‍ ചേര്‍ന്നുപോകുന്നു. പോക്കോ ഡോട്ടില്‍ തീര്‍ത്ത ജോര്‍ജറ്റ് മിഡി ഡ്രസ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. 80-കളിലെ ഫാഷന്‍ ഒന്നു തിരികെ പിടിക്കാനുള്ള ശ്രമമാണെങ്കില്‍ പോള്‍ക്ക ഡിസൈനിലുള്ള സിംപിള്‍ സ്‌കര്‍ട്ടും ടോപ്പും ധരിക്കാം. റോസലിന്‍ റെഡ് ചോക്ക ഡോട്ട് ടോപ്പും സാറ്റിന്‍ മിഡിയുല്ലോം എടുത്തുവയ്ക്കാന്‍ മറക്കേണ്ട.

ഗിങം ചെക്സ്

ഒരു മേശവിരിപ്പായോ ബെഡ്ഷീറ്റായോ നിങ്ങള്‍ പലപ്പോഴും ഈ ചെക്ക് കണ്ടിരിക്കാം. യുദ്ധകാലത്തെ അതിജീവിച്ച വസ്ത്രമാണിത്. രണ്ടാം ലോക മഹായുദ്ധകാലത്താണ് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും അധികം വി ലയേറിയതുമല്ലാത്ത ഈ തുണിത്തരത്തിന് പ്രി യമേറുന്നത്. 1950-കള്‍ മുതല്‍ ഇന്നത്തെ വാര്‍ ഡ്രോബുകളില്‍ വരെ അതിന്റെ അതിജീവനം തുടരുകയാണ്. 

Don't Miss: ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍; ചിത്രങ്ങൾ പങ്കുവെച്ച് ദീപ്തി സതി

വിന്റേജ് ആകര്‍ഷണീയത നഷ്ടപ്പെടുത്താതെ പുത്തന്‍ ഡിസൈന്‍ വസ്ത്രങ്ങളിലും ഇവ ഫിറ്റ് ഇന്‍ ആകുന്നുണ്ട്. പ്ലീറ്റഡ് മിഡി ഡ്രസിലും പ്ലീറ്റഡ് റാപ് സ്‌കര്‍ട്ടിലുമെല്ലാം ഇത് തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ സ്‌പ്രെഡ് കോളര്‍ സാവിയ ടോപ്, ഷോര്‍ട്ട് സ്‌കര്‍ട്ടിലുമെല്ലാം നിരവധി കളക്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

ഗ്രാഫിക് ഫ്‌ലോറല്‍ പ്രിന്റ്‌സ്

പൂക്കളില്‍ പൂത്തലഞ്ഞു നില്‍ക്കുന്ന ഒരു പ്രിന്റ് മിനിമലിസ്റ്റ് ലുക്കിനായി തിരഞ്ഞെടുക്കാം. ആക്സസറീസ് പരമാവധി കുറയ്ക്കുന്നതാണ് ഇതിനു നല്ലത്. 

ബ്ലഷ്, ഐവി, ബേബി ബ്ലൂ ബൊട്ടാണിക്കല്‍ പ്രിന്റുകള്‍ എന്നിവ വീണ്ടും തിരികെയെത്തിയിരി ക്കുകയാണ്. വിക്ടോറിയന്‍ കാലത്തെ സ്ത്രീകളു ടെ പ്രിയപ്പെട്ട ഡിസൈനായിരുന്നു ഇത്. നിങ്ങ ളുടെ ഷിഫോണ്‍ ഗൗണുകളെ സുന്ദരമാക്കാന്‍ ഈ പ്രിന്റുകള്‍ക്ക് കഴിയും.

Content Highlights: From Polka Dots to Gingham Checks: Prints are Still Trending Here