ഇതാണ് സൗന്ദര്യ രഹസ്യം, മണ്ണില്‍ക്കുളിച്ച് നര്‍ഗീസ് ഫക്രി; ചിത്രങ്ങള്‍

-
-

കൊറോണക്കാലത്ത് സിനിമയ്ക്കും ഷൂട്ടിങ്ങിനുമൊക്കെ ഇടവേള ലഭിച്ചതോടെ താരങ്ങളില്‍ പലരും സൗന്ദര്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ്. നടി നര്‍ഗീസ് ഫക്രിയും ഇപ്പോള്‍ തന്റെ സൗന്ദര്യ സംരക്ഷണ രഹസ്യങ്ങള്‍ പങ്കുവെക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് നര്‍ഗീസ് ബ്യൂട്ടി ടിപ്‌സും പങ്കുവെക്കുന്നത്. 

ശരീരത്തിന്റെ ഓജസ്സു നിലനിര്‍ത്താന്‍ താന്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് നര്‍ഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കാലിഫോര്‍ണിയയിലുള്ള താരം മഡ് ബാത് സെഷനാണ് ശരീരത്തിലെ വിഷാംശം നീക്കി ഊര്‍ജം നിറയ്ക്കാന്‍ സ്വീകരിക്കുന്നത്. 

പര്‍പ്പിള്‍ നിറത്തിലുള്ള ബിക്കിനി ധരിച്ച് ദേഹമാസകലം മണ്ണ് പൂശി നില്‍ക്കുന്ന ചിത്രങ്ങളാണ് നര്‍ഗീസ് പങ്കുവച്ചിരിക്കുന്നത്. ഇടയ്‌ക്കെല്ലാം ശരീരത്തിലെ വിഷാംശം നീക്കി ഉന്മേഷം കൊണ്ടുവരാം എന്നാണ് താരം മഡ്ബാത് സെഷനെക്കുറിച്ച് പറയുന്നത്. 

മഡ്ബാത് ശരീരത്തിലെ വിഷാംശം നീക്കാനും ചര്‍മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കുന്നു എന്നും വെയിലില്‍ നില്‍ക്കുന്നതു വഴി ലഭിക്കുന്ന വിറ്റാമിന്‍ ഡി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു എന്നും നര്‍ഗീസ് കുറിക്കുന്നു. 

തിരക്കിട്ട ജീവിതത്തില്‍ നിന്ന് ഒരിടവേളയെടുത്ത് അവനവനു വേണ്ടി സമയം കണ്ടെത്തണമെന്നു പറഞ്ഞ് നര്‍ഗീസ് നേരത്തെ പോസ്റ്റ് പങ്കുവച്ചിരുന്നു. ജീവിതം വളരെ ചെറുതാണെന്നും ചിലപ്പോഴെല്ലാം ആശങ്കപ്പെടുന്നതും ആസൂത്രണം ചെയ്യുന്നതും സമ്മര്‍ദപ്പെടുന്നതുമൊക്കെ നിര്‍ത്തി വിശ്രമിക്കാന്‍ സമയം കണ്ടെത്തണമെന്നുമാണ് നര്‍ഗീസ് കുറിച്ചത്.

Content Highlights: Nargis Fakhri's Detox Mantra In Pics

Content Highlights: