'തക്കാളിയാണ് ഇപ്പോഴത്തെ സ്വര്ണം'; വിലക്കയറ്റത്തില് വ്യത്യസ്ത പ്രതിഷേധവുമായി ഉര്ഫി

വസ്ത്രധാരണത്തിന്റെ പേരില് എപ്പോഴും വാര്ത്തകളില് ഇടംപിടിക്കുന്ന ടെലിവിഷന് താരമാണ് ഉര്ഫി ജാവേദ്. ഉര്ഫിയുടെ ഫാഷന് പരീക്ഷമങ്ങള് പലപ്പോഴും ട്രോളുകള്ക്കും വിഷയമാകാറുണ്ട്. എന്നാല് ഇതൊന്നും വകവെയ്ക്കാതെ വസ്ത്രധാരണത്തില് പുതിയ പരീക്ഷണങ്ങള് നടത്താറുണ്ട് അവര്.
ഇപ്പോഴിതാ തക്കാളിയുടെ വില കൂടിയതില് പ്രതിഷേധിച്ചുള്ള ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്ഫി. തക്കാളി കൊണ്ട് ഉണ്ടാക്കിയ കമ്മല് അണിഞ്ഞെത്തിയ താരം കൈയില് ഒരു തക്കാളിയും പിടിച്ചുണ്ട്.
കറുപ്പ് മിനി സ്കര്ട്ടും വണ് സൈഡ് ക്രോപ്പ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. 'തക്കാളിയാണ് ഇപ്പോഴത്തെ സ്വര്ണം' എന്നൊരു ക്യാപ്ഷനും ഈ പോസ്റ്റിന് നല്കിയിട്ടുണ്ട്. ഇതിനൊപ്പം വീട്ടില് തക്കാളി ഉപയോഗം കുറച്ചതിനെ കുറിച്ച് ബോളിവുഡ് നടന് സുനില് ഷെട്ടി പറഞ്ഞതിനെ കുറിച്ചുള്ള വാര്ത്തയുടെ സ്ക്രീന്ഷോട്ടും മഹാരാഷ്ട്രയില് തക്കാളി വിറ്റ് കര്ഷകന് ഒരു മാസത്തിനുള്ളില് കോടീശ്വരനായ വാര്ത്തയുടെ സ്ക്രീന്ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
Content Highlights: model urfi javed wears tomatoes earrings amid their skyrocketing prices