മിസ് കേരള കിരീടം പെരിന്തൽമണ്ണ സ്വദേശിനി ചിത്രാംബരിക്ക്

ട്രെൻഡ്സ് ഇംപ്രസാരിയോ മിസ് കേരള കിരീടം മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി ചിത്രാംബരി (19)ക്ക്. എറണാകുളം ക്രൗൺ പ്ലാസയിൽ നടന്ന പരിപാടിയിൽ മന്ത്രി ബിന്ദു കൃഷ്ണയും മിസ് കേരള 2025 ശ്രീനിധിയും ചേർന്ന് ചിത്രാംബരിയെ കിരീടം ചൂടിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിനിയാണ് ചിത്രാംബരി.
ഫസ്റ്റ് റണ്ണറപ്പ് ’എറ്റേണൽ ബ്യൂട്ടി’യായി മേഘ മരിയ ജോസിനെയും, സെക്കൻഡ് റണ്ണറപ്പ് ’ബ്യൂട്ടി വിത്ത് എലഗൻസ്’ ആയി കാജൽ ലിബിയെയും തിരഞ്ഞെടുത്തു. മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ ആയി യു.കെ. ഗോപിക കൃഷ്ണനെ തിരഞ്ഞെടുത്തു.
മിസ് ഇന്നർ വോയ്സ് മാനസ പ്രകാശ്, മിസ് ബ്യൂട്ടിഫുൾ സ്കിൻ ഡോണ മൈക്കിൾ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ ചിത്രാംബരി, മിസ് ബ്യൂട്ടിഫുൾ ഐസ് മൈഥിലി ദിലീപ്, മിസ് ടാലന്റഡ് എ. ദൃശ്യ സൂരജ്, മിസ് കൺജീനിയാലിറ്റി അമൃത നായർ, മിസ് ഫിറ്റ്നസ് ഡോണ മൈക്കിൾ എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു.
ചടങ്ങിൽ സാമൂഹിക പ്രവർത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും സമർപ്പിച്ചു.
Content Highlights: Chithrambari from Perinthalmanna wins Miss Kerala 2026. The event was held at Crown Plaza, Ernakulam, with Minister Bindu Krishna presenting the crown.