'ആഘോഷങ്ങള്‍ തുടരുന്നു', ചിത്രങ്ങള്‍ പങ്കുവച്ച് റാണയുടെ ഭാവിവധു, കമന്റുമായി സമാന്ത

തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബട്ടി വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പ്രഖ്യാപിച്ചിട്ട് അധികമായില്ല. സംരംഭകയായ മിഹീക ബജാജിനെയാണ് റാണ വിവാഹം കഴിക്കുന്നത്. റോകാ സെറിമണിയുടെ ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ഇതാ മിഹീകയുടെ മറ്റു ചില ചിത്രങ്ങളും വൈറലാവുകയാണ്.
വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് മിഹീക പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ലെഹംഗയും അതിനോടു ചേരുന്ന മാസ്‌കുമൊക്കെ ധരിച്ചാണ് മിഹീക ചടങ്ങില്‍ പങ്കെടുക്കുന്നത്. റോകാ സെറിമണിക്കു വേണ്ടി മിഹീകയ്ക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത ജയന്തി റെഡ്ഡി തന്നെയാണ് ഇക്കുറിയും വസ്ത്രങ്ങളൊരുക്കിയത്.
' ആഘോഷങ്ങള്‍ തുടരുന്നു. എന്റെ ദിവസം സ്‌പെഷലാക്കിയതിന് ഒരുപാടു നന്ദി' എന്നു പറഞ്ഞാണ് മിഹീക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹെവി വര്‍ക്കുള്ള ചോളിയും ധാരാളം എംബ്രോയ്ഡറികളുള്ള ദുപ്പട്ടയുമാണ് മിഹീക ധരിച്ചത്. ഗോള്‍ഡും റൂബിയും ഇടകലര്‍ന്ന ജടായു മാലയും അതിനോടു ചേരുന്ന ഘടവളയും കമ്മലുമൊക്കെയാണ് മിഹീക അണിഞ്ഞത്. മുടി ഇരുവശത്തേക്കും വകഞ്ഞ് വിടര്‍ത്തിയിട്ടതും മിനിമല്‍ മേക്കപ്പുമൊക്കെ മിഹീകയുടെ മാറ്റുകൂട്ടി.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മിഹീകയുടെ കിടിലന്‍ ലുക്കിന് കമന്റുകളുമായെത്തിയത്. നടി സമാന്ത റൂത് പ്രഭുവും മിഹീകയുടെ ചിത്രത്തിന് കീഴെ കമന്റുമായെത്തി. 'സുന്ദരി 'എന്നാണ് സമാന്ത കുറിച്ചത്.
ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ വച്ചാണ് മിഹീകയും റാണയും വിവാഹിതരാകുന്നത്. വ്യവസായി സുരേഷ് ബജാജിന്റെയും അറിയപ്പെടുന്ന ബിസിനസ് വുമണായ ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്ത മിഹീക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്‌സിറ്റിയിലാണ്. ഡ്യൂ ഡ്രോപ്പ് സ്റ്റുഡിയോസ് എന്ന പേരില്‍ ഒരു സ്ഥാപനവും മിഹീക നടത്തുന്നുണ്ട്.
Content Highlights: Miheeka Bajaj pre-wedding bash Photos
Content Highlights: