നീലയില്‍ മുങ്ങിക്കുളിച്ച് കൃതി, ഇന്ത്യന്‍ ബാര്‍ബി ഗേളായി സാറ; താരങ്ങളുടെ ദീപാവലി ആഘോഷം

ദീപാവലി ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, നിര്‍മാതാവ് ഏക്ത കപൂര്‍, നടന്‍ ഷാരൂഖ് ഖാന്‍, താരജോഡികളായ സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍, നടി ശില്‍പാ ഷെട്ടി എന്നിവരെല്ലാം സുഹൃത്തുക്കള്‍ക്കായി ദീപാവലി ആഘോഷം സംഘടിപ്പിച്ചു.
കിയാര അദ്വാനി, അനന്യ പാണ്ഡെ, സാറ അലി ഖാന്‍, ഭൂമി പട്‌നേക്കര്‍, ശോഭിത ധൂലിപാല, കൃതി സനന്‍, ഡയാന പെന്റി എന്നിവരായിരുന്നു ആഘോഷത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഗോള്‍ഡ് വെല്‍വെറ്റ് ലെഹങ്കയില്‍ രാജകുമാരിയെപ്പോലെയാണ് കിയാര ചടങ്ങിനെത്തിയത്. നൂഡ് ലിപും സ്‌മോക്കി ഐയും താരത്തിന് കൂടുതല്‍ സ്‌റ്റൈലിഷ് ലുക്ക് നല്‍കി. ലെഹങ്കയ്ക്ക് യോജിക്കുന്ന രീതിയില്‍ ഗോള്‍ഡന്‍ ഷിമ്മറാണ് ഐ ഷാഡോയായി നല്‍കിയത്. അലസമായി അഴിച്ചിട്ട രീതിയിലുള്ള ഹെയര്‍സ്റ്റൈലാണ് താരം പരീക്ഷിച്ചത്.
സ്വീകിന്‍ വര്‍ക്കുകള്‍ നിറഞ്ഞ മഞ്ഞ ലെഹങ്കയാണ് അനന്യ പാണ്ഡെ തിരഞ്ഞെടുത്തത്. മഞ്ഞ ലെഹങ്കയോട് കോണ്‍ട്രാസ്റ്റ് വരുന്നരീതിയില്‍ ബേബി പിങ്ക് ലിപ്സ്റ്റിക്കും പിങ്ക് ടോണുള്ള ബ്ലഷുമാണ് ഉപയോഗിച്ചത്. കണ്‍പോളയില്‍ സില്‍വര്‍ ഷിമ്മറും ഐഷാഡോയായി നല്‍കി. സ്‌ട്രൈയ്റ്റന്‍ ചെയ്ത മുടിയില്‍ ഒരു ടിക്കയും താരം അണിഞ്ഞിരുന്നു.
ഇന്ത്യന്‍ ബാര്‍ബി ഗേള്‍ ലുക്കിലാണ് സാറ ആഘോഷത്തിന്റെ ഭാഗമായത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയില്‍ നിറയെ സില്‍വര്‍ നിറത്തിലുള്ള സ്വീകിന്‍ വര്‍ക്കുകളുണ്ടായിരുന്നു. സില്‍വര്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസും സില്‍വര്‍ ബോര്‍ഡറുള്ള പിങ്ക് ഷാളും ലെഹങ്കയ്‌ക്കൊപ്പം പെയര്‍ ചെയ്തു. സ്‌മോക്കി ഐയും സ്‌മോക്കി ഷിമ്മര്‍ ഐഷാഡോയുമാണ് കണ്ണിന്റെ ഭംഗി കൂട്ടാന്‍ തിരഞ്ഞെടുത്തത്. ഇതിനൊപ്പം പിങ്ക് ലിപ്സ്റ്റിക്കും ഫ്‌ളൂറസെന്റ് പിങ്ക് നെയില്‍പോളിഷുമാണ് ഉപയോഗിച്ചത്. മുകളില്‍ ചെറിയ പഫുമായി ചിഗ്നോന്‍ സ്‌റ്റൈല്‍ ഹെയര്‍സ്‌റ്റൈലാണ് താരം പരീക്ഷിച്ചത്.
പച്ചയും നീലയും നിറങ്ങള്‍ കലര്‍ന്ന ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു ഭൂമി പട്‌നേക്കര്‍. വിങ്ങ്ഡ് ഐലൈനറും നൂഡ് ലിപ്സ്റ്റിക്കും നൂഡ് ബെയ്‌സുള്ള ഷിമ്മര്‍ ഐ ഷാഡോയും ചെറിയ പൊട്ടും താരത്തിന് പ്രത്യേക ഭംഗി നല്‍കി. പോണിടെയ്ല്‍ സ്‌റ്റൈലിലാണ് മുടി കെട്ടിവെച്ചത്.
സില്‍വര്‍ സാരിയില്‍ സിംപിള്‍ ലുക്കിലാണ് ശോഭിതയെത്തിയത്. സ്ലീവ്‌ലെസ് ബ്ലൗസും ഡാര്‍ക്ക് പിങ്ക് നിറത്തിലുള്ള ഗ്ലോസി ലിപും ചുവപ്പ് നിറത്തിലുള്ള ബ്ലഷും താരത്തിന് സെക്‌സി ലുക്ക് നല്‍കി. ഇതിനൊപ്പം ഒരു ഹെവി കമ്മലും മോതിരവുമാണ് ആഭരണമായി തിരഞ്ഞെടുത്തത്.
മിന്നിത്തിളങ്ങുന്ന നീല സാരിയായിരുന്നു കൃതിയുടെ ഔട്ട്ഫിറ്റ്. ഇതിനോട് യോജിക്കുന്ന രീതിയിലാണ് മേക്കപ്പ് തിരഞ്ഞെടുത്തത്. നീല നിറത്തിലുള്ള ഐഷാഡോയും സ്‌മോക്കി ഐയും ഓറഞ്ചി നൂഡ് ലിപും കൃതിയെ കൂടുതല്‍ മനോഹരിയാക്കി. ലൂസ് വേവ് ഹെയര്‍സ്‌റ്റൈലാണ് ഇതിനൊപ്പം പരീക്ഷിച്ചത്. സില്‍വര്‍ നെയില്‍ പോളിഷാണ് നഖത്തിലിട്ടത്.
മഞ്ഞ സാരിയായിരുന്നു ഡയാന പെന്റിയുടെ വേഷം. ഗ്ലോസി നൂഡ് ലിപും നൂഡ് ഷിമ്മര്‍ ഐഷാഡോയും ചുണ്ടും കണ്ണുകളും മനോഹരമാക്കി. ഇറക്കി വെട്ടിയ കഴുത്തുള്ള സ്ലീവ്‌ലെസ് ബ്ലൗസ് താരത്തെ കൂടുതല്‍ സെക്‌സിയാക്കി. ഒപ്പം സ്‌ട്രൈറ്റ് ഹെയറും പരീക്ഷിച്ചു.
കരീനയും സെയ്ഫും സംഘടിപ്പിച്ച ആഘോഷത്തിന് അതിസുന്ദരിയായാണ് ആലിയ എത്തിയത്. ചുവപ്പ് ലെഹങ്കയാണ് താരം തിരഞ്ഞെടുത്തത്. കറുപ്പ് കുര്‍ത്തയായിരുന്നു രണ്‍ബീറിന്റെ വേഷം. ഇരുവരും കൈകോര്‍ത്ത് പിടിച്ച് വരുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പര്‍പ്പിള്‍ നിറത്തിലുള്ള സല്‍വാറായിരുന്നു നടി സാറാ അലി ഖാന്റെ ഔട്ട്ഫിറ്റ്. ചുവപ്പ് സാരിയണിഞ്ഞ് സോഹയും പരിപാടിക്കെത്തി. കരീനയും ചുവപ്പ് നിറമാണ് തിരഞ്ഞെടുത്തത്. ചുവപ്പ് ഷിഫോണ്‍ സാരിയില്‍ സുന്ദരിയായിരുന്നു അവര്‍.
Content Highlights: manish malhotras diwali celebration with kiara advani kriti sanon sara ali khan