ഫാഷൻ റാമ്പിൽനിന്ന് പാർലമെന്റിലേക്കെത്തിയ ആഡംബര ബ്രാൻഡുകൾ; കങ്കണയുടെ ബാഗിന് 35 ലക്ഷം!

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സോഫ്റ്റ് ബ്ലൂ സാരിയില്‍ പാര്‍ലമെന്റില്‍ എത്തിയ കങ്കണ | Photo: ANI
സോഫ്റ്റ് ബ്ലൂ സാരിയില്‍ പാര്‍ലമെന്റില്‍ എത്തിയ കങ്കണ | Photo: ANI

ബോളിവുഡ് താരങ്ങളുടെ എയർപോർട്ട് ലുക്ക് പോലെ എംപിയായ ശേഷം കങ്കണ റണൗട്ടിന്റെ പാർലമെന്റ് ലുക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കോട്ടൺ സാരിയും മിനിമൽ ആഭരണങ്ങളുമായി വളരെ സിംപിളായാണ് പലപ്പോഴും കങ്കണ പാർലമെന്റിൽ എത്താറുള്ളതും.

ഇപ്പോഴിതാ സോഫ്റ്റ് ബ്ലൂ സാരിയിൽ എത്തിയ കങ്കണയുടെ ചിത്രങ്ങൾ പതിവുപോലെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഴയത്ത് കുടയും ചൂടി കറുത്ത ഹാൻഡ്ബാഗുമായാണ് കങ്കണ എത്തിയത്. കണ്ടാൽ ലളിതമെന്ന് തോന്നുന്ന ആ കറുത്ത ഹാൻഡ്ബാഗ് ഹെർമെസ് ബിർകിന്റെ കറുത്ത ടോഗോ ലെതറിലുള്ളതാണ്. ഒരു സിഗ്നേച്ചർ ടോബപ് ഹാൻഡിലും ഗോൾഡ് ഹാർഡ്വെയറും ഉള്ള ബാഗ് കങ്കണയുടെ ലാളിത്യത്തിന് ആഡംബരത്തിന്റെ മിഴിവേകുന്നു. വെറും 35 ലക്ഷം രൂപയാണ് ഈ ബാഗിന്റെ വില.

സോഫ്റ്റ് ബ്ലു നിറത്തിലുള്ള ആ സാരി വടക്കുകിഴക്കൻ ഇന്ത്യയിൽനിന്നുള്ള എരി സിൽക്ക് സാരിയാണ്. വെളുത്ത നിറത്തിലുള്ള ലളിതമായ ബോർഡറാണ് സാരിക്ക് നൽകിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള ചെറിയ സ്ലീവ് ബ്ലൗസ് ബോർഡറിനോട് മാച്ച് ചെയ്യുന്ന രീതിയിലാണ് ധരിച്ചിരിക്കുന്നത്.

മറ്റൊരു വിലകൂടിയ ആക്‌സസറി കങ്കണയുടെ വാച്ചാണ്. ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള ഡയലുള്ള റോളെക്‌സിന്റെ ലേഡി ഡേറ്റ്ജസ്റ്റ് വാച്ചിന് ഏകദേശം 21 ലക്ഷം രൂപയാണ് വില.

ആ പുള്ളിക്കുടയ്ക്കുമുണ്ട് വില

6100 രൂപ വിലയുള്ള ഗുഡ് എർത്തിന്റെ കുടയാണ് കങ്കണയുടെ കയ്യിലുള്ളത്. വൃത്തിയുള്ള ലളിതമായ ഇന്ത്യൻ ഔട്ട്ഫിറ്റിനൊപ്പം ആഡംബരത്തിന്റെ കയ്യൊപ്പ് ചാർത്തിയ ലുക്ക് എന്നാണ് ഫാഷനിസ്റ്റകൾ കങ്കണയുടെ ലുക്കിനെ വിശേഷിപ്പിക്കുന്നത്.

കങ്കണയ്ക്ക് മുൻപേ ലക്ഷങ്ങൾ വിലയുള്ള ആഡംബര ബാഗുകളുമായെത്തി മഹുവ മൊയ്ത്രയും നേരത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇത്തവണ മഹുവയുടെ ഒന്നരലക്ഷത്തിലേറെ വിലയുള്ള ലൂയിസ് വിറ്റൻ ഹാൻഡ്ബാഗും സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിയിരുന്നു.

പുരുഷന്മാരും ആഡംബരത്തിൽ ഒട്ടും പിന്നിലല്ല. അനുരാഗ് താക്കൂറിന്റെ 50,000-70,000 രൂപ വരെ വിലയുള്ള ലൂയിസ് വിറ്റന്റെ മോണോഗ്രാം ബെൽറ്റും മല്ലികാർജുൻ ഖർഗെയുടെ എൽവി സ്‌കാർഫും സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.

Content Highlights: MP Kangana Ranaut spotted at Parliament wearing a soft blue Eri silk sari., Carried a luxury Hermès Togo leather black handbag priced at Rs 35 lakh., Wore a Rolex Lady-Datejust watch worth Rs 21 lakh and a Good Earth umbrella., Highlight of other Indian politicians' luxury items like Mahua Moitra's LV bag and Anurag Thakur's belt.