ലെഹങ്കയുടെ ഭാരം താങ്ങാനായില്ലേ?; റാംപില്‍ ശ്രദ്ധയുടെ ചുവടുകള്‍ പാളിപ്പോയി

കഴിഞ്ഞ ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ സ്ത്രീ-2 എന്ന ചിത്രത്തിലൂടെ ബോളിവുഡ് ബോക്‌സോഫീസില്‍ ശ്രദ്ധ കപൂര്‍ തരംഗം സൃഷ്ടിച്ചിരുന്നു. ആഭ്യന്തര ബോക്‌സോഫീസില്‍ 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രമെന്ന ഖ്യാതി സ്ത്രീ 2 സ്വന്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചുയരുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്നിലാക്കിയ ശ്രദ്ധയുടെ നിലവിലെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 93 മില്ല്യണാണ്.
ഇപ്പോഴിതാ ശ്രദ്ധയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ക്രീം നിറത്തിലുള്ള ലെഹങ്ക ധരിച്ച് ശ്രദ്ധ റാംപില്‍ ചുവടുവെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. ഹൈദരാബാദില്‍ നിന്നുള്ള ഒരു ഫാഷന്‍ ബ്രാന്‍ഡിനായാണ് ശ്രദ്ധ റാംപില്‍ ചുവടുവെച്ചത്. ന്യൂഡല്‍ഹിയിലെ ബെല്‍ജിയം എംബസിയിലായിരുന്നു പരിപാടി.
എന്നാല്‍ താരത്തിന്റെ റാംപ് വാക്ക് അല്‍പം പാളിപ്പോയെന്നാണ് ഫാഷന്‍ പ്രേമികളുടെ കണ്ടെത്തല്‍. ലെഹങ്കയുടെ ഭാരമാണ് ശ്രദ്ധയെ ചതിച്ചതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ശ്രദ്ധ നേരത്തെ പ്രാക്ടീസ് ചെയ്തിട്ടുണ്ടാകില്ലെന്നും ധരിച്ച ചെരുപ്പിന്റെ പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്.
ക്രീം നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം അതേ നിറത്തിലുള്ള ബ്രാലെറ്റും ദുപ്പട്ടയുമാണ് ശ്രദ്ധ ധരിച്ചത്. നിറയെ സീക്വിന്‍ വര്‍ക്കുകള്‍ നല്‍കി ലെഹങ്കയും ബ്രാലെറ്റും മനോഹരമാക്കിയിരുന്നു. കൈയില്‍ അലസമായ രീതിയിലിട്ട ദുപ്പട്ട ഔട്ട്ഫിറ്റിന് കൂടുതല്‍ ഭംഗി നല്‍കി. ഇതിനൊപ്പം ഒരു ഹെവി ചോക്കറും കമ്മലും താരം ധരിച്ചിരുന്നു.
Content Highlights: internet feels shraddha kapoor couldnt walk in heavy lehenga at fashion show