'ഞാനിപ്പോള്‍ ഇതുപോലെയേ അല്ല'; സ്വിം സ്യൂട്ടിലെ ഗ്ലാമറസ്സ് ചിത്രങ്ങളുമായി എസ്തർ അനിൽ

എസ്തർ അനിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram.com/_estheranil
എസ്തർ അനിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram.com/_estheranil

നടി എസ്തർ അനിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നു. ചുവപ്പ് സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'നീല നിറം കലര്‍ന്ന ജലാശയം എത്ര മനോഹരം' എന്ന അടിക്കുറിപ്പോടെയാണ് കടൽത്തീരത്ത് നിന്നുള്ള ചിത്രങ്ങൾ എസ്തർ പങ്കുവെച്ചിരിക്കുന്നത്. 

ചിത്രങ്ങൾ നാല് മാസം മുമ്പ് എടുത്തതാണെന്നും എസ്തർ പറയുന്നു. ഇപ്പോൾ താനിതുപോലെ അല്ല ഇരിക്കുന്നതെന്നും കവിളുകൾ ചാടിയിട്ടുണ്ടെന്നും നടി കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. 

Content Highlights: Esther anils Glamorous Red Swimsuit Pics Steal Hearts