നക്ഷത്രങ്ങള്‍ വാരിവിതറിയപോലെ നിറയെ കമ്മലുകള്‍ അണിഞ്ഞാലോ? പിയേഴ്‌സിങിലെ പുത്തന്‍ സ്റ്റൈലുകള്‍

Photo: Pixabay
Photo: Pixabay

കാതുകുത്തുക, ഒരു കമ്മലിടുക... ഇതിലെന്ത് വ്യത്യസ്ത? വേണമെങ്കില്‍ കമ്മല്‍ വലുതോ ചെറുതോ ജിമുക്കിയോ ആക്കാം... എന്നാലങ്ങനെയല്ല. കാതുകുത്തലലില്‍ നൂറായിരം വെറൈറ്റികളുണ്ട് ഇപ്പോള്‍. കോണ്‍സ്റ്റലേഷന്‍ ഇയര്‍, ഓര്‍ബിറ്റല്‍ പിയേഴ്‌സിങ്, ഫൗസ് സ്‌നഗ്... ഇങ്ങനെ ഇഷ്ടം പോലെ സ്‌റ്റൈലുകള്‍. എല്ലാം സിമ്പിള്‍ ആന്‍ഡ് പവര്‍ഫുള്‍.

കോണ്‍സ്റ്റലേഷന്‍ ഇയര്‍: പിന്‍ട്രസ്റ്റിന്റെ ഇന്‍സ്റ്റഗ്രാമിന്റെയും വരവോടെ സ്റ്റാറായതാണ് കോണ്‍സ്റ്റലേഷന്‍ ഇയര്‍. നക്ഷത്രങ്ങള്‍ വാരിവിതറിയപോലുള്ള സ്‌റ്റൈലാണിത്. ഏത് പ്രായക്കാര്‍ക്കും ഇണങ്ങുമെന്നതാണ് പ്രത്യേകത.

സ്റ്റാന്‍ഡേര്‍ഡ് ലോബ് പിയേഴ്‌സിങ്: കുഞ്ഞുങ്ങള്‍ക്കും ആദ്യമായി കാതുകുത്തുന്നവര്‍ക്കും സാധാരണയായി ചെയ്യുന്ന കാതുകുത്തലാണിത്. കാതിന്റെ താഴേത്തട്ടിലാണ് കുത്തുന്നത്.

വെര്‍ട്ടിക്കല്‍ ലോബ്: ചെവിയുടെ ഏറ്റവും താഴെ (ഇയര്‍ലോബ്) സ്ഥലമുണ്ടെങ്കില്‍, വെര്‍ട്ടിക്കല്‍ ലോബ് പിയേഴ്‌സിങ് പരീക്ഷിക്കാം. ഒരു സ്റ്റഡിന് തൊട്ടുമുകളിലായി മറ്റൊരു സ്റ്റഡ് ഇടുന്നതാണ് വെര്‍ട്ടിക്കല്‍ ലോബ്.

ഓര്‍ബിറ്റല്‍ പിയേഴ്‌സിങ്: ഒരു ഇയര്‍റിങ് രണ്ട് ദ്വാരങ്ങളിലൂടെ കടത്തിവിടുന്നതാണ് ഓര്‍ബിറ്റല്‍.

സിമെട്രിക്കല്‍, അസിമെട്രിക്കല്‍ പിയേഴ്‌സിങ്: രണ്ട് കാതിലും ഒരേ എണ്ണം കമ്മലുകള്‍ ധരിക്കുന്നതാണ് സിമെട്രിക്കല്‍. ഒരു കാതില്‍ മൂന്നെണ്ണവും മറ്റേതില്‍ ഒന്നുമിടുന്നത് അസിമെട്രിക്കല്‍ പിയേഴ്‌സിങ്.

ഹൂപ്‌സ് ഇയര്‍റിങ് പിയേഴ്‌സിങ്: ഹൂപ്‌സ് ഇയര്‍ റിങ്ങുകള്‍ ലയര്‍ ചെയ്ത് ധരിക്കുന്നതുന്നതാണിത്.

ഫൗസ് സ്‌നഗ്: രണ്ട് കമ്മലുകള്‍ അല്‍പം അകലമിട്ട് ഒരേ രേഖയിലെന്നവണ്ണം കുത്തുന്ന രീതിയാണിത്. ഒറ്റനോട്ടത്തില്‍ ഒരേ ആഭരണത്തിന്റെ ഭാഗങ്ങളാണെന്നേ തോന്നൂ.

പെയര്‍ പിയേഴ്‌സിങ്: അടുത്തടുത്ത് ഒരു പോലുള്ള രണ്ട് റിങ്ങുകളോ ബാര്‍ബെല്ലുകളോ വ്യത്യസ്തമായ സ്റ്റഡുകളോ കുത്താം. ചെവിയുടെ താഴെത്തട്ടിലാണിത് അധികവും ചെയ്യുന്നത്.

ചെറിയ ഹാങിങ്‌സ്:  സ്റ്റഡ് മാത്രമല്ലാതെ, ചെറിയ ഹാങ്ങിങ്‌സും പേരിന്റെ ആദ്യാക്ഷരമുള്ള കമ്മലും ഷെല്‍ കമ്മലുകളുമൊക്കെ ഉപയോഗിക്കാം. രണ്ടോ മൂന്നോ എണ്ണത്തിനുപകരം, കുറച്ച് കമ്മലുകള്‍ ഒരുമിച്ച് കാതില്‍ കുത്തുന്നതാണ് പുതിയ ട്രെന്‍ഡ്.

ക്യൂറേറ്റഡ് പിയേഴ്‌സിങ്ങ്: ചെറിയ വലിപ്പത്തില്‍ തുടങ്ങി വലിയ ഹൂപ്‌സില്‍ എത്തി നില്‍ക്കുന്ന ക്യൂറേറ്റഡ് പിയേഴ്‌സിങ്ങും ട്രെന്‍ഡാണ്.

സ്‌നേയ്ക് ബൈറ്റ് പിയേഴ്‌സിങ്:  അടുത്തടുത്തായി രണ്ട് കുഞ്ഞു പിയേഴ്‌സിങ്, ത്രികോണാകൃതിയിലുള്ള ബെര്‍മുഡ ട്രയംഗിള്‍ പിയേഴ്‌സിങ് എന്നിവ  പുതുമയായിരിക്കും.

കൂടുതല്‍ ബ്യൂട്ടിട്രെന്‍ഡുകള്‍ അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Ear piercing trends

Content Highlights: