കാഷ്വല്‍ വസ്ത്രങ്ങളില്‍ യുണീക് സ്റ്റൈല്‍ വേണോ? സ്വയം ഡിസൈന്‍ ചെയ്യാം

വാര്‍ഡ്രോബില്‍ നിങ്ങളെ സ്റ്റൈലിഷാക്കി മാറ്റാന്‍ എന്തൊക്കെയുണ്ട്? ഓരോദിവസവും സൂപ്പര്‍ ട്രെന്‍ഡിയായിരിക്കാന്‍ വാര്‍ഡ്രോബും അപ്ഡേറ്റായിരിക്കണം കാഷ്വല്‍ വസ്ത്രങ്ങളുടെ രാജാവായ ജീന്‍സിനെക്കുറിച്ചുതന്നെ പറയാം. നിങ്ങളുടെ വാര്‍ഡ്രോബില്‍ ഒരു കാലത്ത് മസ്റ്റായിരുന്ന സ്‌കിന്നി ജീന്‍സുകള്‍ തത്ക്കാലം മാറ്റിവെയ്ക്കാം. പകരം ബാഗി ജീന്‍സ് അങ്കെില്‍ ഹൈവെയ്സ്റ്റ് ജീന്‍സ് എടുത്തുവയ്ക്കാം. മോം ഫിറ്റ് ഓര്‍ ബോയ്ഫ്രണ്ട് ജീന്‍സും പാരച്യൂട്ട് പാന്റ്സും ലിനന്‍ ബോട്ടവും നിങ്ങളുടെ സ്റ്റൈലിന് പൂര്‍ണത കൊണ്ടുവരും.
ഹൂഡി ധരിക്കുന്നതിലും മടി കാണിക്കേണ്ടതില്ല. ക്രോപ് ഹൂഡിയ്ക്ക് ഭംഗിയും സ്റ്റൈലും ഒന്നുവേറെ തന്നെയാണ്. ഇവ കാര്‍ഗോ പാന്റ്സിനൊപ്പം സ്‌റ്റൈല്‍ ചെയ്യാം. ബെല്‍റ്റും, ഹൈനീ ബൂറ്റ്സും മിനിമല്‍ ആക്സറീസും ഇതിനൊപ്പം അണിയാം. ബെയ്ജ് കളര്‍ പാന്റ്സിനൊപ്പം ബെയ്ജ് കളര്‍ ക്രോപ്പ് ടീഷര്‍ട്ട് ധരിച്ചുനോക്കൂ. വെള്ളയിലും കറുപ്പിലും ഇതേ സ്‌റ്റൈല്‍ പരീക്ഷിക്കാം.മോണോക്രോമിന്റെ ഷാര്‍പ് ലുക്കില്‍ നിങ്ങള്‍ക്ക് തിളങ്ങാം. ഓവര്‍സൈസ്ഡ് ഔട്ട്ഫിറ്റുകളുടെ കംഫര്‍ട്ട് എടുത്തുപറയേണ്ടതാണ്.
സ്വെറ്റ് പാന്റ്സും സ്വെറ്റ് ഷര്‍ട്ടും മാറ്റിവെക്കേണ്ടതില്ല. ഒപ്പം സ്ത്രീകളുടെ കാഷ്വല്‍ വസ്ത്രങ്ങളില്‍ ഗ്രാഫിക് ടീഷര്‍ട്ടുകളുടെ സ്വീകാര്യതയേറിയിരിക്കുകയാണ്. ഇതൊരു ഡെനിം സ്‌കര്‍ട്ടിനൊപ്പം സ്‌റ്റൈല്‍ ചെയ്യാം. ക്രോപ്പ് ടോപ്പും ടാങ്ക് ടോപ്പും നിങ്ങളെ സിംപിള്‍ ആന്‍ഡ് സ്‌റ്റൈലിഷാക്കും. എങ്കിലും ഗ്രാഫിക് ടീഷര്‍ട്ട് ലുക്ക് ഇതിനും മേലെയാണ്. വൈറ്റ് ട്രൗസേഴ്സിനൊപ്പം ഇവ മികച്ച തിരഞ്ഞെടുപ്പാണ്.
മികച്ച ഓഫീസ് ലുക്കിനായി ജംപ്സ്യൂട്ട് അണിയാം. ഒരു റസ്റ്റ് പഫ് സ്ലീവ് സ്മക്ക്ഡ് ജംപ്സ്യൂട്ടും സ്നീക്കറും ഒരു ക്രോസ് ബോഡി ബാഗും ധരിച്ചാല്‍ എലഗന്റ് ലുക്ക് കൈവരും. പതിവ് ജാക്കറ്റുകള്‍ക്ക് പകരും ബ്ലേസറുകള്‍ ധരിക്കാം. ഓഫീസ് വെയറായി ലിനന്‍ ബ്ലേസറുകള്‍ തിരഞ്ഞെടുക്കാന്‍ മടിക്കേണ്ട. പെന്നി ലോഫറുകളോ ഫ്ളിപ് ഫ്ളോപ് ഹീലുകളോ ഇതിനൊപ്പം അണിയാം.
സിംഗിള്‍-ബ്രെസ്റ്റഡ് ബ്ലേസര്‍, ക്രോപ്പ്ഡ് ജാക്കറ്റ്,ഓവര്‍സൈസ്ഡ് ഫ്രെയ്ഡ് കോട്ടണ്‍ ആന്‍ഡ് ലിനന്‍ ബ്ലെന്‍ഡ് ബ്ലേസര്‍, കോളര്‍ലെസ് ബ്ലേസര്‍, ലിനന്‍-ബ്ലെന്‍ഡ് ബ്ലേസര്‍ എന്നിവയെല്ലാം നിങ്ങള്‍ ഹോട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്ക് പ്രദാനം ചെയ്യും. ഓവര്‍സൈഡ്സ് ഷോര്‍ട്ട്സിനൊപ്പവും ബ്ലേസര്‍ അണിയുന്നത് നിങ്ങളെ സൂപ്പര്‍ ട്രെന്‍ഡിയാക്കിമാറ്റും. ബ്ലേസറുകള്‍ക്കൊപ്പം ലോഫറുകളും ബോട്ട് ഷൂസുമാണ് കൂടുതല്‍ ഉത്തമം. കാഷ്വല്‍ ബ്ലേസറിനൊപ്പം സ്ലീക്ക് ബ്ലാക്ക് ക്രോപ്പ് ടോപ്പും ബ്ലാക് ജീന്‍സും വെള്ള സ്നീക്കറും ടോട്ടും ചേര്‍ത്ത് സ്റ്റൈല്‍ ചെയ്താല്‍ കിടിലന്‍ എയര്‍പോര്‍ട്ട് ലുക്കായി.
ഡ്രോപ്പ്-ഷോള്‍ഡര്‍ ടീഷര്‍ട്ടുകള്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍ തന്നെയുണ്ട്. ഡ്രോസ്ട്രിംഗ് ജോഗറുകളും ഷീര്‍ ഡ്രസുകളും നിങ്ങള്‍ക്ക് മടികൂടാതെ ധരിക്കാം. നിയോണ്‍ ബെല്‍റ്റുകള്‍, കടുത്ത നിറമുള്ള ബാഗുകള്‍, അല്ലെങ്കില്‍ റെട്രോ ഗ്ലാസുകള്‍ എന്നിവയുപയോഗിച്ച് മോണോക്രാം ഡ്രസിനെ സൂപ്പര്‍ ട്രെന്‍ഡിയാക്കാം. പ്ലെയ്ഡ് സ്‌കര്‍ട്ടും വാഴ്സിറ്റി ജാക്കറ്റുകളും ഔട്ട് ഓഫ് ഫാഷനല്ല.ഇലക്ട്രിക് ഗ്രീന്‍, ഹോട്ട് പിങ്ക്, നിയോണ്‍ ഓറഞ്ച്, കൊബാള്‍ട്ട് ബ്ലൂ നിറങ്ങളിലെ ഔട്ട്ഫിറ്റുകളും ഇനി ധരിക്കാം.
Content Highlights: Design your own casual clothes with unique style