ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍; ചിത്രങ്ങൾ പങ്കുവെച്ച് ദീപ്തി സതി

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച തെന്നിന്ത്യന്‍ അഭിനേത്രിയും മോഡലുമാണ് ദീപ്തി സതി. 2012-ല്‍ ഇംപ്രസാരിയോ മിസ് കേരള, 2013-ല്‍ നേവി ക്വീന്‍ എന്നിവ സ്വന്തമാക്കിയ ദീപ്തി 2014-ലെ ഇന്ത്യന്‍ പ്രിന്‍സസില്‍ ഫസ്റ്റ് റണ്ണര്‍ അപ്പുമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇടയ്ക്കിടെ മനോഹരമായ ചിത്രങ്ങള്‍ താരം പതിവായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ദീപ്തി സതി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ദീപ്തിയുടെ ചിത്രങ്ങള്‍ വൈറലായി. 'പ്രകാശത്തിലെ മര്‍മ്മരങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
കറുത്ത നിറത്തിലുള്ള സ്പഗാട്ടി സ്ട്രാപ്പ് ടോപ്പാണ് ദീപ്തിയുടെ വേഷം. ഒപ്പമുള്ള ഇളം നീല ഡെനിം ജാക്കറ്റ് താരത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നു.
മേക്കപ്പ് തീരെ ഇല്ലെന്ന് തോന്നിക്കുന്ന തരത്തില്‍ ലളിതമായ മേക്കപ്പാണ് ദീപ്തിയുടേത്. ഇന്‍ഡോര്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ഒട്ടേറെ പേരാണ് കമന്റുകളെഴുതിയത്. ഹൃദയത്തിന്റേയും തീനാളത്തിന്റേയും ഇമോജികളാണ് കൂടുതലും കമന്റുകളിലുള്ളത്. അപ്‌സരസെന്നും സ്വപ്‌നസുന്ദരിയെന്നുമെല്ലാം വിശേഷിപ്പിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായുണ്ട്.
2015-ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം, ഇന്‍, പത്തൊന്‍പതാം നൂറ്റാണ്ട്, ഒറ്റ്, ഗോള്‍ഡ് എന്നീ മലയാളം ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.
ടെലിവിഷന്‍ ഷോകള്‍, വെബ് സീരീസുകള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Content Highlights: Malayalam actor Deepti Sati's new glamorous photos goes viral