'ഇവര്‍ക്കൊന്നും പ്രായമാകില്ലേ' ; മോഡേണ്‍ ലുക്കില്‍ ഭാമ ദുബായില്‍

നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായ കഥാപാത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടിയാണ് ഭാമ. സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അവര്‍.
ദുബായില്‍ മോഡേല്‍ വസ്ത്രമണിഞ്ഞെത്തിയ താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫാഷന്‍ ഫോട്ടോഷൂട്ടുകളിലും ഭാമ സജീവമാണ്. കറുത്ത നിറത്തിലുള്ള മിനി ഫ്രോക്കാണ് അവര്‍ ധരിച്ചിരിക്കുന്നത്. കൂടെ വൈറ്റ് കളര്‍ ഓവര്‍സൈസ്ഡ് ഷര്‍ട്ടും അണിഞ്ഞിട്ടുണ്ട്. ഇവര്‍ക്കൊന്നും പ്രായമാകില്ലേയെന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചിരിക്കുന്നത്. ആദ്യം അഭിനയിച്ച സിനിമയിൽ നിന്ന് ഇത്ര വർഷം കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും ഭാമക്കില്ലെന്നാണ് ആരാധകർ പറയുന്നത്.
ഭാമയുടെ മോഡേല്‍ ലുക്ക് വേഷങ്ങള്‍ക്ക് ആരാധകശ്രദ്ധ കിട്ടുന്നത് പതിവാണ്. മോഡേല്‍ ലുക്കിലുള്ള വസ്ത്രങ്ങളിട്ടുള്ള ഷൂട്ടുകള്‍ അടുത്തിടെയാണ് ഭാമ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചുതുടങ്ങുന്നത്.
നിവേദ്യം എന്ന സിനിമയിലെ നാടന്‍ പെണ്‍കുട്ടിയായാണ് അവര്‍ മലയാളത്തിലേയ്ക്ക് എത്തുന്നത്.2020-ല്‍ വിവാഹിതയായതോടെയാണ് സിനിമയില്‍ നിന്നും ഇടവേള എടുത്തത്. പിന്നീട് മകളുടെ ജനനത്തോട് അനുബന്ധിച്ച് താന്‍ ഏക രക്ഷിതാവാണെന്ന് അവര്‍ വെളിപ്പെടുത്തിയത്. സിനിമ അഭിനയത്തില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളിലും സാമൂഹ്യമാധ്യമങ്ങളിലും അവര്‍ സജീവമാണ്.
Content Highlights: Bhama`s Viral Dubai Look