ബസ്മതി അരിയുടെ ചാക്ക് കൊണ്ട് ബാഗ്, വില ആയിരത്തിന് മുകളില്‍, വൈറലായി ട്വിറ്റര്‍ പോസ്റ്റ്

ബസ്മതി റൈസ് ബാഗ്‌
ബസ്മതി റൈസ് ബാഗ്‌

ഇനി ബസ്മതി അരിയുടെ ചാക്ക് വെറുതേ കളയേണ്ട. പകരം സ്റ്റൈലിഷ് ടോട്ടേ ബാഗാക്കാം. കേട്ടിട്ട് അത്ഭുതം തോന്നുന്നോ. ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡ് ഈ അരിച്ചാക്ക് ബാഗാണ്. 

കഴിഞ്ഞയാഴ്ചയാണ് ഒരു ട്വിറ്റര്‍ യൂസര്‍ ബസ്മതി റൈസ് ടോട്ടേ ബാഗിന്റെ ചിത്രം, 'ഇതെനിക്ക് വിശ്വസിക്കാനാവുന്നില്ല' എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തത്. ഏതോ ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പനക്കായി ബാഗിന്റെ പരസ്യം ചെയ്തിരിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടാണ് അവര്‍ പങ്കുവച്ചത്.

നാലര കിലോഗ്രാം അരിയുടെ ചാക്കാണ് സിബ്ബൊക്കെ പിടിപ്പിച്ച് ടോട്ടേ ബാഗാക്കിയിരിക്കുന്നത്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ബാഗിന് 1,100 (15 ഡോളര്‍) രൂപയാണ് വിലയായി സൂചിപ്പിക്കുന്നതും. 

ട്വീറ്റിന് 75,000 ലൈക്കുകളും 8,000ത്തിലധികം റീട്വീറ്റുകളും ലഭിച്ചു കഴിഞ്ഞു. ചിലര്‍ ഈ വിലയില്‍ ബാഗ് വില്‍ക്കുന്നതിനെ കുറ്റം പറയുമ്പോള്‍, ഭൂരിഭാഗം ആളുകളും ബസ്മതി ചാക്കിനെ റീയൂസ് ചെയ്യുന്നതിനെ അഭിനന്ദിക്കുകയാണ്. 

പലതരം ചാക്കുകള്‍ കൊണ്ടുള്ള ബാഗിന്റെ പരസ്യവും ഒരാള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Content Highlights: Basmati rice tote bags Twitter viral post

Content Highlights: