'ആര്‍ക്കും ആരാധന തോന്നിപ്പോകും'; സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ തന്‍വി റാം

തന്‍വി റാം | Photo: instagram/ tanvi ram
തന്‍വി റാം | Photo: instagram/ tanvi ram

അമ്പിളി എന്ന ചിത്രത്തിലെ 'ആരാധികേ' എന്ന പാട്ടും അതില്‍ അഭിനയിച്ച തന്‍വി റാമിനേയും മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. പിന്നീട് 2018, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, കുമാരി, എങ്കിലും ചന്ദ്രികേ തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായി.

ഇപ്പോഴിതാ തന്‍വിയുടെ പുതിയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. സാരിയില്‍ വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ് തന്‍വിയുടെ മേക്കോവര്‍.

ലൈറ്റ് ബ്രൗണ്‍ നിറത്തിലുള്ള സാരിയും സ്ട്രാപ് ബ്ലൗസുമായിരുന്നു തന്‍വിയുടെ ഔട്ട്ഫിറ്റ്. ഇതിന് യോജിക്കുന്ന രീതിയില്‍ പ്രിന്റഡ് ഷര്‍ട്ടും സാരിക്ക് മുകളില്‍ ധരിച്ചു. ട്രഡീഷണല്‍ ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. ഒപ്പം തലയില്‍ മഞ്ഞ നിറത്തിലുള്ള പൂവും ചൂടി. നെറ്റിയിലെ പൊട്ടും മിനിമല്‍ മേക്കപ്പും തന്‍വിയെ കൂടുതല്‍ സുന്ദരിയാക്കി. 

വ്യത്യസ്തമായ ലുക്കിലുള്ള ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതാര് രാമായണത്തിലെ സീതയാണോ, മനോഹരമായ കണ്ണുകള്‍, ആര്‍ക്കും ആരാധന തോന്നിപ്പോകും എന്നെല്ലാമാണ് ആരാധകര്‍ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 


 

Content Highlights: actress tanvi ram new viral photoshoot