'സ്വയം സ്‌നേഹിക്കുക,സന്തോഷം കണ്ടെത്തുക';വെള്ള നിറത്തിലുള്ള ഗൗണില്‍ രാജകുമാരിയപ്പോലെ ഹണി

ഹണി റോസ്‌ | Photo: Special Arrangement
ഹണി റോസ്‌ | Photo: Special Arrangement

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ്, അവരുടെ രാവുകള്‍ തുടങ്ങി ചില ചിത്രങ്ങളിലും താരം പിന്നീട് അഭിനയിച്ചു. എന്നാല്‍ അഭിനയത്തേക്കാള്‍ ഏറെ തന്റെ ലുക്കും സ്‌റ്റൈലും കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടിയാണ് ഹണി. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങുകളില്‍ സജീവമാണ് താരം. ഹണിയുടെ ഫോട്ടോഷൂട്ടുകള്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ആരാധകരുണ്ട്.

ഇപ്പോഴിതാ സ്വയം സ്‌നേഹിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഫോട്ടോഷൂട്ടാണ് ഹണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സ്വയം സ്‌നേഹിക്കുക എന്നതാണ് സന്തോഷത്തോടെ ഇരിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുക എന്നതാണ് ഈ ഫോട്ടോഷൂട്ടിന്റെ വിഷയം. ജോസ് ചാള്‍സ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ആശയത്തിന് പിന്നിലുള്ളത്.

'സമാധാനത്തിന് മുന്‍ഗണന നല്‍കുക. നിങ്ങള്‍ നിങ്ങളില്‍തന്നെ സന്തോഷം കണ്ടെത്തും' എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സങ്കടത്തില്‍ നിന്നും വിഷാദത്തില്‍ നിന്നും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഹണിയാണ് ചിത്രങ്ങളിലുള്ളത്.

വെള്ള നിറത്തിലുള്ള ഡീപ് നെക്ക് സ്ലീവ്‌ലെസ് ഗൗണാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. നിറയെ മെഴുകുതിരി കത്തിച്ചുവെച്ച മുറിയില്‍ നിന്നാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. പഴങ്ങളും വൈന്‍ നിറച്ച ഗ്ലാസും താരത്തിന് അടുത്തുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. രാജ്യം നഷ്ടപ്പെട്ട രാജകുമാരിയെപ്പോലെയുണ്ട് എന്നും സന്തോഷത്തിലേക്കുള്ള രഹസ്യം എന്നുമെല്ലാം ആരാധകര്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

Content Highlights: actress honey rose new photoshoot on self love theme